ചെൽസി ചെയ്തത് നാണംകെട്ട പരിപാടിയാണെന്ന് പിഎസ്ജി അധികൃതർ |PSG

വിൻഡർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം എല്ലാവരും ഏറെ ഉറ്റു നോക്കിയിരുന്നത് ചെൽസിയുടെ മൊറൊക്കൻ സൂപ്പർതാരമായ ഹക്കീം സിയച്ചിലേക്കായിരുന്നു.അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ പിഎസ്ജിയിലേക്ക് പോവാൻ തയ്യാറായിരുന്നു.നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടി അദ്ദേഹം പാരീസിൽ എത്തുകയും ചെയ്തിരുന്നു.എല്ലാം പൂർണ്ണമായും സജ്ജമായ ഒരവസരത്തിലാണ് ചെൽസി പിഎസ്ജിക്ക് മുന്നിൽ സങ്കീർണ്ണതകൾ തീർക്കുന്നത്.

തെറ്റായ ഡോക്യുമെന്റുകൾ അയച്ചുകൊണ്ട് ചെൽസി കാര്യങ്ങളെ വഷളാക്കുകയായിരുന്നു.ഇതോടുകൂടി താരത്തെ ലോണിൽ സൈൻ ചെയ്യാൻ പിഎസ്ജിക്ക് സാധിക്കാതെ വന്നു.തുടർന്ന് എൽഎഫ്പിയിൽ പിഎസ്ജി അപ്പീൽ നൽകിയിരുന്നു.പക്ഷേ ഈ അപ്പീൽ റിജക്ട് ആവുകയായിരുന്നു.ഇതോടെ സിയച്ച് ചെൽസിയിൽ തന്നെ തുടരും എന്നുള്ളത് ഉറപ്പായി കഴിഞ്ഞു.

സംഭവവികാസത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ഫ്രഞ്ച് മീഡിയയായ ലെ എക്കുപെ പുറത്ത് വിട്ടിട്ടുണ്ട്.അതായത് നാല് തവണയാണ് ചെൽസി പിഎസ്ജിയെ പറ്റിച്ചത്.ആദ്യത്തെ തവണ ചെൽസി തെറ്റായ ഡോക്യുമെന്റുകൾ പിഎസ്ജിക്ക് അയക്കുകയായിരുന്നു.രണ്ടാമത്തെ തവണ ചെൽസി ശരിയായ ഡോക്യുമെന്റുകൾ തന്നെയാണ് അയച്ചിട്ടുള്ളത്.പക്ഷേ ആ തവണ അവർ അതിൽ തങ്ങളുടെ ഒപ്പ് പതിപ്പിച്ചിരുന്നില്ല.

അതിനുശേഷം മൂന്നാമത്തെ തവണയും ചെൽസി ഡോക്യുമെന്റുകൾ അയച്ചു.പക്ഷേ അപ്പോഴും സൈൻ ചെയ്യാൻ അവർ തയ്യാറായിരുന്നില്ല.നാലാമത്തെ തവണ ശരിയായ ഡോക്കുമെന്റുകൾ അയക്കുകയും സൈൻ ചെയ്യുകയും ചെയ്തിരുന്നു.പക്ഷേ സമയം അവസാനിച്ചതിനുശേഷം ആണ് അവർ ഇത് ചെയ്തത്.ഇതോടുകൂടി സിയച്ചിനെ സ്വന്തമാക്കാനുള്ള എല്ലാ വഴികളും പിഎസ്ജിക്ക് മുന്നിൽ അടയുകയായിരുന്നു. പിഎസ്ജിയുടെ ബോർഡ് അംഗങ്ങൾ കടുത്ത ദേഷ്യത്തിലാണ് എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

വളരെ നാണംകെട്ട പ്രവർത്തിയാണ് ചെൽസി ചെയ്തത് എന്നാണ് പിഎസ്ജി ബോർഡിന്റെ അഭിപ്രായം.ഇനി ഇത്തരത്തിലുള്ള വഷളത്തരം കാണിക്കാൻ ഒരു കാരണവശാലും ചെൽസിയെ അനുവദിക്കില്ലെന്നും പിഎസ്ജി ബോർഡ് വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഒരു താരത്തെയും ഇത്ര മോശമായ രീതിയിൽ ട്രീറ്റ് ചെയ്യാൻ പാടില്ലെന്നും പിഎസ്ജി ഓർമ്മിപ്പിച്ചിട്ടുണ്ട്. പാരീസിൽ എത്തിയ സിയച്ച് തിരികെ ലണ്ടനിലേക്ക് തന്നെ മടങ്ങേണ്ട ഒരു അവസ്ഥ ഉണ്ടാവുകയായിരുന്നു.ചെൽസിയുടെ പിടിപ്പുകേടാണ് ഇതിനെല്ലാം കാരണമായിട്ടുള്ളത്.

Rate this post