അഗ്‌യൂറോ ചെൽസിയിലേക്ക്? താരത്തെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് ചെൽസിയിലേ മുതിർന്ന ചീഫ്

ഇന്ന് രാവിലെ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തത് പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനിയൻ ഇതിഹാസമായ അഗ്‌യൂറോയെ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് എത്തിക്കാനുള്ള പദ്ധതികളുമായി ചെൽസി രംഗത്തെത്തിയിരിക്കുകയാണ്.

മാഞ്ചസ്റ്റർ സിറ്റിയുമായിട്ടുള്ള താരത്തിന്റെ കരാർ ഈ സമ്മറിൽ അവസാനിക്കും. തുടർന്ന് ഫ്രീ ഏജന്റാവുന്ന താരത്തിന് മറ്റുള്ള ക്ലബ്ബ്കളുമായി യാതൊരു തടസ്സവുമില്ലാതെ ചർച്ചകളിൽ ഏർപ്പെടാം.

എല്ലാവരും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തത് ഒരു അഭ്യൂഹം മാത്രമാണെന്ന് വിചാരിച്ചു അതിനെ കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇപ്പോഴിതാ ഈഎസ്പിഎഞ്ഞിന്റെ പ്രമുഖ അർജന്റീനിയൻ മാധ്യമ പ്രവർത്തകൻ സംഭവങ്ങൾക്ക് കൃത്യത വന്നിരിക്കുകയാണ്.

അദ്ദേഹം ചെൽസിയിലെ ഒരു മുതിർന്ന ചീഫുമായി ബന്ധപ്പെട്ടപ്പോൾ ട്രാൻസ്ഫെറിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു അദ്ദേഹത്തിൽ നിന്നും റിപ്പോർട്ടർക്ക് ലഭിച്ചത്. ചെൽസിക്ക് അഗ്‌യൂറോയിൽ താല്പര്യമുണ്ട്.

ചെൽസി ജുവെന്റ്‌സ്സിന്റെ അർജന്റീനിയൻ പ്ലേയ് മേക്കറായ പൗലോ ഡിബാലയെയും ഇംഗ്ളണ്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. സിറ്റിയുടെ എക്കാലത്തെയും ടോപ്പ് സ്‌കോററായ താരത്തിനായി സ്പാനിഷ് വമ്പന്മാരായ എഫ്.സി.ബാഴ്‌സലോണയും രംഗത്തുണ്ട്.

വികാരഭരിതനായ ലപ്പോർട്ട മെസ്സിക്കു നൽകിയ സന്ദേശം പുറത്ത്, ഇതിഹാസത്തിന് മരണം വരെ ബാഴ്സയിൽ തുടരാം പക്ഷെ…

Rate this post