ട്രാൻസ്ഫർ വിൻഡോയിൽ പണമെറിഞ്ഞ് ചെൽസി , പോർച്ചുഗീസ് സൂപ്പർ താരവും സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് |Chelsea
ചെൽസിയുടെ ഓൺ-ഫീൽഡ് പ്രകടനം ഈ സീസണിൽ മോശമായിരിക്കാം എന്നാൽ ലണ്ടൻ ക്ലബ് ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും മികച്ചവരായി മാറാനുള്ള ഒരുക്കത്തിലാണ്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ സ്വന്തമാക്കി കൂടുതൽ ശക്തമാവാനുള്ള പുറപ്പാടിലാണ് ചെൽസി.
പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം അത്‌ലറ്റിക്കോ മാഡ്രിഡിന്റ പോർച്ചുഗീസ് സൂപ്പർ താരം ജോവോ ഫെലിക്സുമായി ചെൽസി വാക്കാലുള്ള കരാറിലെത്തിയതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ഫെലിക്‌സിനെ സൈൻ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു, എന്നാൽ പോർച്ചുഗീസ് സ്‌ട്രൈക്കർ ഇപ്പോൾ സ്റ്റാംഫോർഡ് ബ്രിഡ്ജ് ക്ലബ്ബിൽ ചേരാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ലോണിലാണ് ഫെലിക്‌സ് ചെൽസിയിൽ ചേരുന്നതെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു.
ചെൽസി 11 മില്യൺ യൂറോ (9.68 മില്യൺ പൗണ്ട്) മുടക്കാൻ തയ്യാറാണ്.അത്‌ലറ്റിക്കോ മാഡ്രിഡ് മുമ്പ് 21 മില്യൺ യൂറോ (18.6 മില്യൺ ഡോളർ; 22.5 മില്യൺ ഡോളർ) പാക്കേജ് ആവശ്യപ്പെട്ടിരുന്നു, അതിൽ 15 മില്യൺ യൂറോ ലോൺ ഫീസും ഫെലിക്‌സിന് 6 മില്യൺ മൊത്ത ശമ്പളവും ഉൾപ്പെടുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി ശ്രമം നടത്തിയെങ്കിലും ഇത്രയും തുക മുടക്കാൻ അവർ തയ്യാറായില്ല. ഇതാണ് ചെൽസിക്ക് ഫെലിക്‌സ് ട്രാൻസ്‌ഫറിൽ മുൻതൂക്കം നൽകിയത്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലും താരത്തിനായി ശ്രമം നടത്തിയിരുന്നുവെങ്കിലും അതും ഫലം കണ്ടില്ല. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ താരം സ്റ്റാംഫോം ബ്രിഡ്‌ജിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇപ്പോൾ നടക്കുന്ന സീസൺ ജോവോ ഫെലിക്സിന് അത്ര മികച്ചതല്ല.20 ക്ലബ് മത്സരങ്ങളിൽ നിന്ന് 23 കാരനായ താരം ഇതുവരെ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിനും സീസൺ വളരെ വ്യത്യസ്തമായിരുന്നില്ല. 27 പോയിന്റുള്ള ഡീഗോ സിമിയോണിയുടെ ടീം ഇപ്പോൾ ലാ ലിഗ സ്റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്താണ്.2019 ജൂലൈയിൽ ബെൻഫിക്കയിൽ നിന്ന് ജോവോ ഫെലിക്‌സ് അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേർന്നു. ലാ ലിഗ ക്ലബിനായി 131 മത്സരങ്ങൾ കളിച്ചതിന് ശേഷം ഇതുവരെ 35 തവണ അദ്ദേഹം ഗോൾ കണ്ടെത്തി. ഇന്റർനാഷണൽ സർക്യൂട്ടിൽ ഫെലിക്‌സിന് നാല് ഗോളുകളാണുള്ളത്. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ പോർച്ചുഗീസ് താരം കൂടിയാണ് അദ്ദേഹം. 23 വയസും 13 ദിവസവും പ്രായമുള്ളപ്പോഴാണ് ഫെലിക്‌സ് ഈ നേട്ടം കൈവരിച്ചത്.
]Chelsea are now expected to close in on João Félix deal in 24/48h — as final details of the agreement with Atletico Madrid are being finalised 🚨🔵 #CFC
— Fabrizio Romano (@FabrizioRomano) January 9, 2023
All parties ready to prepare documents and get it signed. Full package around €11m, salary covered by Chelsea. pic.twitter.com/6jWNUkNGO6
ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി വളരെ സജീവമാണ്. മോൾഡിൽ നിന്ന് ഫോർവേഡ് ഡേവിഡ് ദാട്രോ ഫൊഫാനയെയും മൊണാക്കോയിൽ നിന്ന് ഡിഫൻഡർ ബെനോയിറ്റ് ബദിയാഷിലേയെയും അവർ സ്വന്തമാക്കി.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ എഫ്എ കപ്പ് മത്സരത്തിനുള്ള ചെൽസി ടീമിൽ രണ്ട് താരങ്ങളും ഉണ്ടായിരുന്നു. നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാർക്കെതിരായ മത്സരത്തിലാണ് ഫൊഫാന തന്റെ അരങ്ങേറ്റം കുറിച്ചത്.