പിഎസ്ജി തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിനുള്ള ശരിയായ പാതയിലാണെന്ന് മുൻ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് അഭിപ്രായപ്പെട്ടു.ലിഗ് 1 ഭീമന്മാർ അവരുടെ ആഭ്യന്തര സർക്യൂട്ടിൽ എല്ലാം നേടിയെങ്കിലും കഴിഞ്ഞ ദശകത്തിൽ ലോകോത്തര താരങ്ങളെ സൈൻ ചെയ്തിട്ടും ചാമ്പ്യൻസ് ലീഗിൽ അവർക്ക് ഇതുവരെ കിരീടം നേടാൻസാധിച്ചിട്ടില്ല.2020-ൽ ഫൈനലിലെത്തിയെങ്കിലും പരാജയപെടനയിരുന്നു വിധി.എന്നാൽ ഈ സീസണിൽ അവരുടെ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
2012 മുതൽ 2016 വരെ പാരീസ് ക്ലബ്ബിനായി കളിച്ച ഇബ്രാഹിമോവിച്ച്, ചാമ്പ്യൻസ് ലീഗ് നേടുന്നത് ലളിതമായ ഒരു പ്രക്രിയയല്ലെന്നും എന്നാൽ ക്ലബ് ചെയ്യേണ്ടത് ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. “ലോകത്തെ നയിക്കുന്നത് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ചെയ്യപ്പെടുന്നതല്ല.ഉയർച്ച താഴ്ചകളുള്ള മാരത്തണാണിത്. റോമൻ അബ്രമോവിച്ച് വാങ്ങിയതിന് ശേഷം ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ ഒമ്പത് വർഷമെടുത്തു. ഇത്രയും കഴിവുള്ള ടീമിനെ പരിശീലിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതും എളുപ്പമല്ല. എനിക്ക് കാണാൻ കഴിയുന്നതിൽ നിന്ന്, പിഎസ്ജി ചെയ്യേണ്ടത് ചെയ്യുന്നു, ”ഇബ്രാഹിമോവിച്ച് ലെ ജേണൽ ഡു ഡിമാഞ്ചെയോട് പറഞ്ഞു.
PSG യ്ക്ക് ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാനുള്ള ശക്തമായ ഒരു സ്ക്വാഡ് ഉണ്ട്.ലയണൽ മെസ്സി, സെർജിയോ റാമോസ്, ജിയാൻലൂജി ഡോണാരുമ്മ എന്നി സൂപ്പർ താരങ്ങളുടെ വരവ് അവരുടെ ശക്തി കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ് .മെസ്സിയും റാമോസും യഥാക്രമം ബാഴ്സലോണയ്ക്കും റയൽ മാഡ്രിഡിനുമൊപ്പം നിരവധി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇരുവരും ഇതുവരെ പാരീസിൽ തങ്ങളുടെ മുന്നേറ്റം നടത്തിയിട്ടില്ലെങ്കിലും, സീസണിന്റെ രണ്ടാം പകുതിയിൽ ഫ്രഞ്ച് ടീമിന് അവർ നിർണായകമാകും.ഒരു ടീമിനെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിച്ചതിന്റെ അനുഭവസമ്പത്ത് മൗറീഷ്യോ പോച്ചെറ്റിനോയ്ക്കുണ്ട്.
🗣 Karim Benzema: "PSG game? It's coming up. Does it excite me? It's a Champions League match, we know that these games are always difficult. I'd have preferred to face other team. Unfortunately, it's PSG.” pic.twitter.com/B5SlLnnxfN
— 𝗥𝗠𝗢𝗻𝗹𝘆 (@ReaIMadridOnly) January 22, 2022
താരനിരയുള്ള ടീമും കഴിവുറ്റ മാനേജരും ഉള്ള ഫ്രഞ്ച് വമ്പന്മാർക്ക് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാൻ വലിയ സാദ്ധ്യതകൾ കല്പിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഒരു ടീമെന്ന നിലയിൽ കളിക്കാൻ അവർക്ക് സാധിക്കുന്നില്ല. ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ റയൽ മാഡ്രിഡാണ് പാരീസ് ക്ലബ്ബിന്റെ എതിരാളികൾ .കാർലോ ആൻസെലോട്ടിയുടെ കീഴിൽ സീസണിലെ പരുക്കൻ തുടക്കത്തിന് ശേഷം യൂറോപ്പിലെ മികച്ച ഫോമിലുള്ള ടീമുകളിലൊന്നാണ് യാൽ മാഡ്രിഡ് .
Sergio Ramos scored 101 goals and managed 41 assists in 671 Real Madrid games, serious numbers for a centre-back – here's his first PSG goal. pic.twitter.com/dtMbIbAp48
— Get French Football News (@GFFN) January 25, 2022