“അവസാന നാല് മത്സരങ്ങളിൽ സമ്മിശ്ര ഫലങ്ങൾ തുടരുകയാണെങ്കിൽ ചെൽസിക്ക് ആദ്യ നാല് സ്ഥാനം നഷ്ടമാവും” |Chelsea
പ്രീമിയർ ലീഗ് സീസണിലെ അവസാന നാല് മത്സരങ്ങളിൽ സമ്മിശ്ര ഫലങ്ങൾ തുടരുകയാണെങ്കിൽ ചെൽസിക്ക് ആദ്യ നാല് സ്ഥാനം നഷ്ടമാകുമെന്ന് പരിശീലകൻ തുച്ചൽ പറഞ്ഞു. ഇന്നലെ എവർട്ടനോടേറ്റ 1 -0 ത്തിന്റെ തോൽവിക്ക് ശേഷമാണ് പരിശീലകൻ പ്രതികരിച്ചത്.
എവർട്ടൺ ഫോർവേഡ് റിച്ചാർലിസന്റെ 46-ാം മിനിറ്റിലെ ഗോളിലാണ് ചെൽസി പരാജയം രചിച്ചത്.മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമാണ് ലഭിച്ചത്. ഓട്ടോമാറ്റിക് ചാമ്പ്യൻസ് ലീഗ് സ്ഥാനത്തിനായുള്ള മത്സരത്തിൽ നാലാം സ്ഥാനത്തുള്ള ആഴ്സണലിനും അഞ്ചാം സ്ഥാനത്തുള്ള ടോട്ടൻഹാമിൽ നിന്നും ചെൽസിക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും. ആഴ്സണലുമായി മൂന്നു പോയിന്റും ടോട്ടൻഹാമുമായി അഞ്ചു പോയിന്റിന്റെ ലീഡാണ് ചെല്സിക്കുള്ളത്.
“എനിക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും ഞങ്ങൾ ഒരിക്കലും സുരക്ഷിതരല്ലെന്നും ഞാൻ ഇത് പല ആഴ്ചകൾക്ക് മുമ്പ് പറഞ്ഞിരുന്നു. നമ്മൾ ടോപ്പ് വൺ, ടോപ്പ് ടു അല്ലെങ്കിൽ ടോപ്പ് ഫോർ മത്സരത്തിലാണെങ്കിലും അവസാന നാല് ഗെയിമുകൾ നാല് പോയിന്റുകൾ മാത്രം മതിയാകില്ല,” തുച്ചൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.”നമ്മൾ സ്വയം ശ്രദ്ധിക്കണം ഇപ്പോൾ നമ്മൾ നന്നായി കളിക്കുമ്പോൾ പോയിന്റുകൾ ലഭിക്കില്ല,ജയിക്കാൻ കൂടുതൽ അർഹതയുണ്ട്, നന്നായി കളിക്കുമ്പോൾ നമ്മൾ തോൽക്കും. ഇതൊരു മോശം പ്രവണതയാണ് .”
🤔 These individual mistakes, is it becoming a bigger area of concern for you?
— Sky Sports News (@SkySportsNews) May 1, 2022
🗣️ Of course it is, there's a huge pattern 😐
Thomas Tuchel voices his frustrations following Chelsea's defeat at Goodison Park. pic.twitter.com/YMQZOhAoOe
ചെൽസി ക്യാപ്റ്റൻ സീസർ അസ്പിലിക്യൂറ്റയുടെ പിഴവിന് ശേഷമാണ് റിച്ചാർലിസണിന്റെ ഗോൾ പിറന്നത്, കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ വലിയ പിഴവുകൾക്ക് തന്റെ ടീം വില നൽകുന്നുവെന്ന് ടുച്ചൽ പറഞ്ഞു. “എന്താണ് വരാനിരിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, കഴിഞ്ഞ മത്സരങ്ങളിൽ പോലെ ക്ലീൻ ഷീറ്റ് ലഭിക്കാൻ ഞങ്ങൾ പാടുപെട്ടു,” തുച്ചൽ പറഞ്ഞു. “അവസാന നാലിൽ ഞങ്ങൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ഒരു ക്ളീൻ ഷീറ്റ് ഉണ്ടായിരുന്നു, ഞങ്ങൾക്ക് ലഭിച്ച ഒരേയൊരു വിജയമാണിത്, ഞാൻ വളരെ നിരാശനാണ്” പരിശീലകൻ കൂട്ടിച്ചേർത്തു.
The press. The finish. 👌@richarlison97 👏#EVECHE pic.twitter.com/H20ueCW3HQ
— Everton (@Everton) May 1, 2022
” ഒരു ഗോൾ എതിരാളികൾക്ക് വിട്ടുകൊടുക്കുക എന്നത് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണിത് … ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. വലിയ പിഴവുകളില്ലാതെ കളിക്കാൻ ഞങ്ങൾ പാടുപെടുന്നു, അതുകൊണ്ടാണ് ഫലങ്ങൾ നേടാൻ ഞങ്ങൾ പാടുപെടുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു,ശനിയാഴ്ച ചെൽസി വോൾവർഹാംപ്ടൺ വാണ്ടറേഴ്സിന് ആതിഥേയത്വം വഹിക്കും.