“ലോകം കീഴടക്കി ചെൽസി , ലോക ക്ലബ് ഫുട്ബോളിലെ രാജാക്കന്മാരായി ചെൽസി”

അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ വേൾഡ് ക്ലബ് കപ്പിൽ എക്സ്ട്രാ ടൈം വരെ നേട പോരാട്ടത്തിനൊടുവിൽ പാൽമിറാസിനെ 2-1 ന് വീഴ്ത്തി ചെൽസി കിരീടം സ്വന്തമാക്കി.പ്രീമിയർ ലീഗ് വമ്പന്മാർ ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ക്ലബ് വേൾഡ് കപ്പ് സ്വന്തമാക്കുന്നത്.117-ാം മിനിറ്റിൽ പെനാൽറ്റിയിൽ കൈ ഹാവെർട്സ് നെയ്ദ്യ ഗോളിനായിരുന്നു ചെൽസിയുടെ ജയം.

മത്സരം തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു തന്നെയാണ് കളിച്ചത്. എന്നാൽ ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെ;സി മുന്നിലെത്തി. 55 ആം മിനുട്ടിൽ ഓഡോയിയുടെ മിന്നും ക്രോസിൽ നിന്ന് ബുള്ളറ്റ് ഹെഡറിൽ റൊമേലു ലുകാക്കു ഗോൾ സ്വന്തമാക്കി. പക്ഷെ ബ്രസീലിയൻ ക്ലബ് പെട്ടെന്ന് തന്നെ തിരിച്ചടിച്ചു.62 ആം മിനുട്ടിൽ തിയാഗോ സിൽവയുടെ ഹാൻഡ് ബോളിന് റഫറി പാൽമിറാസിന് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റാഫേൽ വെയ്ഗ പന്ത് കൃത്യമായി വലയിലാക്കി സ്കോർ 1-1 ആക്കി.

പക്ഷെ പിന്നീടുള്ള സമയത്ത് ഇരു ടീമുകൾക്കും ലക്ഷ്യം കാണാൻ സാധിക്കാതെ വന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എന്നാൽ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ അതുവരെ ശക്തമായി പോരാടിയ പാൽമിറസിന് പിഴച്ചു . ബോക്സിൽ ഹാൻഡ് ബോളിന് റഫറി ചെൽസിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഹാവേർട്‌സ് പിഴവ് കൂടാതെ പന്ത് വലയിലാക്കി ചെൽസി ജയം ഉറപ്പാക്കി.

മുൻപ് 2 തവണ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ വീണ ചെൽസി കിരീടം സ്വന്തമാക്കി.കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയ ഗോൾ നേടിയ ഹാവെർട്സ് തന്നെ ക്ലബ് വേൾഡ് കപ്പിലും ചെൽസിയുടെ വിജയ ശില്പിയായി മാറി.2003-ൽ റഷ്യൻ കോടീശ്വരൻ റോമൻ അബ്രമോവിച്ച് നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം എല്ലാ പ്രധാന ക്ലബ് ട്രോഫികളും ചെൽസി നേടിയിട്ടുണ്ട്.

Rate this post