ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് 2023 അത്ര മികച്ചതായി.രുന്നില്ല. കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടും വലിയ മാർജിനിലിൽ പരാജയപ്പെടുകയും ചെയ്തു.അവസാനം കളിച്ച രണ്ട് മല്‍സരങ്ങളില്‍ നിന്ന് 7 ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പോസ്റ്റില്‍ എതിരാളികള്‍ അടിച്ചു കയറ്റിയത്. മാര്‍ക്കോ ലെസ്‌കോവിച്ചും പിന്നീട് സന്ദീപ് സിംഗും പരിക്കേറ്റ് പോയതോടെ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ആരാധകര്‍.
ഇപ്പോഴിതാ ടീമിലെ യുവതാരങ്ങളില്‍ ഒരാളായ ഗിവ്‌സണ്‍ സിംഗിനെ ചെന്നൈയ്ന്‍ എഫ്‌സിക്ക് കൈമാറിയിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. ലോണിലാണ് ഗിവ്‌സണ്‍ ചെന്നൈയിലേക്ക് പോയത്. താരം ടീമിനൊപ്പം ചേര്‍ന്നു പരിശീലനം തുടങ്ങിയിട്ടുണ്ട്.ഗിവ്‌സൺ 2021 ഓഗസ്റ്റിൽ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ 2024 വരെ നീട്ടിയിട്ടുണ്ട്.സൗരവ് ദാസിനേറ്റ ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കിനെ തുടർന്ന് താരത്തിന് ഇനിയുള്ള സീസൺ കളിക്കാൻ സാധിക്കില്ല ,ഇതിനെ തുടർന്നാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്.കഴിഞ്ഞ മാസം മുംബൈ സിറ്റി എഫ്‌സിയോട് 2-1ന് തോറ്റപ്പോഴാണ് ദാസിന് പരിക്കേറ്റത്.
ജനുവരിയിൽ നടക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ചെന്നൈയിന്റെ രണ്ടാമത്തെ സൈനിംഗാണ് ഗിവ്സൺ സിംഗ്. ഐ-ലീഗ് ടീമായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയിൽ നിന്ന് സെന്റർ ബാക്ക് ബികാഷ് യുംനാമിനെ അവർ സ്വന്തമാക്കിയിരുന്നു.ഈ സീസണിൽ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗിവ്സൺ കളിച്ചിട്ടില്ല. 2020-ൽ ഇന്ത്യൻ ആരോസിൽ നിന്ന് ബ്ലാസ്റ്റേഴ്സിൽ ചേർന്നതിന് ശേഷം ലീഗിൽ ഏഴ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഒരു അസിസ്റ്റ് റെക്കോർഡ് ചെയ്തു.ഗിവ്‌സൺ സിംഗ് കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് മാറുന്നതിന് മുമ്പ് വിങ്ങർമാരായ പ്രശാന്ത് കറുത്തടത്ത്കുനിയെയും വിൻസി ബാരെറ്റോയെയും അവർ സ്വന്തമാക്കിയിരുന്നു.
പ്രശാന്ത് വന്നയുടനെ ആദ്യ ഇലവനിൽ ഇടംനേടി, ക്ലബ്ബിനായി തന്റെ രണ്ടാം മത്സരത്തിൽ മാത്രം സ്കോർ ചെയ്തു.നേരത്തെ ജനുവരി വിന്‍ഡോയില്‍ സൂപ്പര്‍താരം പ്യൂട്ടിയയും ടീം വിട്ടിരുന്നു. എടികെ മോഹന്‍ ബഗാനിലേക്കാണ് താരം പോയത്. യുവതാരം സഞ്ജീവ് സ്റ്റാലിനെയും കഴിഞ്ഞ വര്‍ഷം മാനേജ്‌മെന്റ് വിറ്റിരുന്നു. ഇത്രയധികം താരങ്ങൾ കൊഴിഞ്ഞു പോയിട്ടും പുതിയ സൈനിങ് നടത്താത്തത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.