ഈ സീസണിന്റെ തുടക്കത്തിൽ ബാഴ്സലോണയിൽ നിന്നും ഒരു സെൻസേഷണൽ ട്രാൻസ്ഫറിലൂടെ പിഎസ്ജി യിലെത്തിയ ലയണൽ മെസ്സി മറ്റൊരു ചാമ്പ്യൻസ് ലീഗ് ട്രോഫി നേടാനുള്ള ആഗ്രഹം പ്രകടിപ്പിചിരുന്നു. ബുധനാഴ്ച രാത്രി എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനോട് 3-1 നും (3-2 ) തോറ്റതിന് ശേഷം പിഎസ്ജി പുറത്തായതോടെ മെസ്സിയുടെ ആഗ്രഹം അവസാനിച്ചിരിക്കുകയാണ്.
ഇത് എല്ലാവരുടെയും സ്വപ്നമാണ്, ”മെസ്സി ഫ്രാൻസ് ഫുട്ബോളിനോട് പറഞ്ഞു.”ക്ലബ് വർഷങ്ങളായി ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു, അടുത്തിടെ അവർ അത് നേടുന്നതിന്റെ അടുത്തെത്തുകയും ചെയ്തു.ഞാൻ ബാഴ്സലോണയിൽ ആയിരുന്നപ്പോൾ പറഞ്ഞതുപോലെ, ചാമ്പ്യൻസ് ലീഗ് വീണ്ടും നേടാൻ ഞാൻ ആഗ്രഹിക്കുന്നു.കാരണം അത് വിജയിക്കാൻ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഈ കളിക്കാർക്ക് അത് നേടാൻ കഴിയുമെന്ന് ഞാൻ കരുതുന്നു” മെസ്സി പറഞ്ഞു.മെസ്സി 2006, 2009, 2011, 2015 വർഷങ്ങളിൽ ബാഴ്സലോണയിൽ ചാമ്പ്യൻസ് ലീഗ് നേടിയെങ്കിലും വീണ്ടും കിരീടം നേടുന്നതിന് ഒരു വർഷമെങ്കിലും അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവരും.
“ഞങ്ങൾ ഈ രീതിയിൽ തുടർന്നാൽ ചാമ്പ്യൻസ് ലീഗ് നേടുന്നത് ബുദ്ധിമുട്ടാണെന്നും ലാലിഗ പോലും നേടാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് വ്യക്തമാണെന്നും ” 2020 ൽ ട്രോഫി നേടാതെ അഞ്ച് വർഷം പൂർത്തിയാക്കിയപ്പോൾ മെസ്സി പറഞ്ഞിരുന്നു .”ഞങ്ങൾ ഒരുപാട് മാറണം, ഒരുപാട് സ്വയം വിമർശനം നടത്തണം, എതിരാളികൾ മികച്ചവരായതിനാൽ ഞങ്ങൾ തോറ്റുവെന്ന് കരുതരുത്”.
ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താതെയാണ് മെസ്സി ഇപ്പോൾ ഏഴ് സീസണുകൾ പിന്നിട്ടത്. 2015/16 ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയെ അത്ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയതോടെയാണ് ഇതിന്റെ തുടക്കം.ഒരു വർഷത്തിനുശേഷം, അവസാന 16-ൽ പിഎസ്ജിക്കെതിരെ ഗംഭീര തിരിച്ചുവരവ് പൂർത്തിയാക്കാൻ ബാഴ്സലോണയ്ക്ക് കഴിഞ്ഞു, എന്നാൽ ക്വാർട്ടർ ഫൈനലിൽ അവർ യുവന്റസിനോട് പരാജയപ്പെട്ടു.
ചാമ്പ്യൻസ് ലീഗിലെ അദ്ദേഹത്തിന്റെ ഏറ്റവും കഠിനമായ എലിമിനേഷനുകൾ പിന്നീടുള്ള മൂന്ന് സീസണുകളിലായിരുന്നു.ക്വാർട്ടർ ഫൈനലിൽ ക്യാമ്പ് നൗവിൽ റോമയെ 4-1ന് തോൽപിച്ച ബാഴ്സലോണ രണ്ടാം പാദത്തിൽ റോമിൽ 3-0ന് പരാജയപ്പെട്ട് എവേ ഗോളുകൾക്ക് പുറത്തായി.അടുത്ത സീസണിൽ സമാനമായമായാ കാര്യങ്ങൾ സംഭവിച്ചു.സ്വന്തം മണ്ണിൽ ലിവർപൂളിനെ 3-0 ന് തോൽപിചെങ്കിലും ആൻഫീൽഡിൽ 4 -0 ത്തിന് പരാജയപെട്ടു.
2020-ൽ, COVID-19 പാൻഡെമിക് കാരണം ഒരു സിംഗിൾ-ലെഗ് ക്വാർട്ടർ ഫൈനലിൽ ലിസ്ബണിൽ ബയേൺ മ്യൂണിക്കിനോട് 8-2 ന് പരാജയപ്പെട്ടു.അടുത്ത സീസണിൽ റൊണാൾഡ് കോമന്റെ കീഴിൽ ബാഴ്സലോണ അവസാന 16-ൽ എത്തി .ആദ്യ പാദത്തിൽ ക്യാമ്പ് നൗവിൽ കൈലിയൻ എംബാപ്പെയുടെ മികവിൽ 4-1ന് പിഎസ്ജി വിജയിച്ചു. രണ്ടാം പാദം 1-1ന് സമനിലയിൽ പിരിഞ്ഞു.