ക്രിസ്ത്യാനോ റൊണാൾഡോയാണ് ഇപ്പോഴും മികച്ചതെന്ന് മെസ്സിയുടെ മുൻ പരിശീലകൻ |Cristiano Ronaldo

എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ദുഹൈലിനെതിരെ 4-3 എന്നെ ഗോൾ വ്യത്യാസത്തിൽ അൽ നാസർ ടീം വിജയിച്ചതിന് പിന്നിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ മനോഹരമായ 2 ഗോളുകൾ ഉണ്ടായിരുന്നു. ഇതിനെപ്പറ്റി ദുഹൈലിന്റെ കോച്ചായ ക്രിസ്റ്റഫർ ഗാൾട്ടറിനോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. പ്രീമിയർ ഏഷ്യൻ ക്ലബ് മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വിജയങ്ങളുടെ മികച്ച റെക്കോർഡ് നിലനിർത്തിക്കൊണ്ടായിരുന്നു റൊണാൾഡോയുടെ അൽനാസർ ടീമിന്റെ വിജയം.

മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ ആയിരുന്നു റിപ്പോർട്ടർ അൽനാസർ താരമായ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയെ കുറിച്ച്മു ൻ പി എസ് ജി മാനേജർ ആയിരുന്ന അല്‍ദുഹയിലിന്റെ നിലവിലെ കോച്ചായ ക്രിസ്റ്റഫർ ഗാൾട്ടറിനോട് ചോദിച്ചത് .കളിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? എന്നും, കളിയിൽ ‘ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുകളെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? എന്നും, നിങ്ങളുടെ ഡിഫൻഡർമാർ അവരുടെ മാർക്ക് ചെയ്യുന്നജോലിയിൽ അൽപ്പം ബുദ്ധിമുട്ടിയിരുന്നതായി നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? മാത്രമല്ല,നിങ്ങൾക്ക് ഈ അവസരത്തിൽ എന്താണ് തോന്നുന്നത് എന്നുമാണ് റിപ്പോർട്ടർ അദ്ദേഹത്തോട് ചോദിച്ചത്.

ഈ ചോദ്യങ്ങൾക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞു:” അവൻ രണ്ട് മനോഹരമായ ഗോളുകളാണ് ഞങ്ങൾക്കെതിരെ നേടിയത്, വാസ്തവത്തിൽ,അത് വിവരിക്കാൻ എനിക്ക് വാക്കുകളില്ല.38-ാം വയസ്സിൽ അദ്ദേഹം ചെയ്തത് അസാധാരണമാണ്. നിങ്ങൾ റൊണാൾഡോയെ നേരിടുമ്പോൾ കാര്യമായൊന്നും നിങ്ങൾക്ക് ചെയ്യാനില്ല,
അവൻ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. “-എന്നതായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറുപടി.

ഇന്ന് രാത്രി 8.30 യോടെ ലീഗ് ടേബിളിൽ എട്ടാം സ്ഥാനക്കാരായ അൽ ഫെയ്ഹ എഫ് സിയുമായാണ് അൽ നാസർ എഫ് സി യുടെ അടുത്ത പോരാട്ടം നടക്കുന്നത്. പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസർ ലീഗിൽ 10 മത്സരങ്ങൾ പൂർത്തിയാക്കി ഏഴ് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി 22 പോയിന്റോടെ 4ആം സ്ഥാനത്താണ്. അൽ ഫെയ്ഹ എഫ് സിക്ക് 10 മത്സരങ്ങളിൽ മൂന്ന് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 14 പോയിന്റാണ് ഉള്ളത്. ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നാസർ എഫ് സി ഇന്ന് നടക്കുന്ന കളിയിൽ വമ്പിച്ച വിജയം കരസ്ഥമാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

5/5 - (1 vote)