മെസ്സിയെ ഞായറാഴ്ച്ച കളിക്കളത്തിൽ കാണാനാവുമോ? പുതിയ അപ്ഡേറ്റ് നൽകി PSG കോച്ച്

കഴിഞ്ഞ പിഎസ്ജിയുടെ രണ്ട് മത്സരങ്ങളിലും കളിക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. പരിക്ക് മൂലമായിരുന്നു മെസ്സി ഈ മത്സരങ്ങളിൽ നിന്നും വിട്ടു നിന്നിരുന്നത്. പരിക്ക് കൂടുതൽ ഗുരുതരമാവാതിരിക്കാൻ വേണ്ടി താരം മുൻകരുതൽ എന്നോണം മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

കഴിഞ്ഞ ബെൻഫിക്കക്കെതിരെയുള്ള ആദ്യമത്സരത്തിലായിരുന്നു മെസ്സിക്ക് പരിക്കേറ്റത്.തുടർന്ന് ചെറിയ അസ്വസ്ഥതകൾ മെസ്സിയെ അലട്ടി. അതുകൊണ്ടുതന്നെ പൂർണമായും പരിക്കിൽ നിന്നും മുക്തനാവാൻ വേണ്ടി മെസ്സി വിശ്രമം എടുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ മെസ്സി ടീമിനൊപ്പം പരിശീലനം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇനി പിഎസ്ജി ലീഗ് വണ്ണിൽ വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ് കളിക്കാൻ ഇരിക്കുന്നത്.പിഎസ്ജിയുടെ പ്രധാന എതിരാളികളായ ഒളിമ്പിക് മാഴ്സെയെയാണ് അടുത്ത മത്സരത്തിൽ അവർക്ക് നേരിടേണ്ടത്. വരുന്ന ഞായറാഴ്ച രാത്രി 12:15 നാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഒരുപക്ഷേ പിഎസ്ജിയുടെ ഒന്നാം സ്ഥാനത്തിന് കോട്ടം തട്ടിയേക്കാം.

അതുകൊണ്ടുതന്നെ മെസ്സി ഈ മത്സരത്തിൽ ഉണ്ടാവുമോ എന്നുള്ളത് ആരാധകർ ഏറെ ആകാംക്ഷയോടെ നോക്കി കാണുന്ന കാര്യമാണ്.പിഎസ്ജിയുടെ പരിശീലകനോട് പ്രസ് കോൺഫറൻസിൽ ഇതേ കുറിച്ച് ചോദിച്ചിരുന്നു. നിലവിലെ അവസ്ഥയിൽ മെസ്സി ഞായറാഴ്ച കളിക്കുമെന്നാണ്പിഎസ്ജി കോച്ച് പറഞ്ഞത്.

‘ ഇന്ന് രാവിലെ ലയണൽ മെസ്സി ടീമിനൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്. നാളത്തെ പരിശീലന സെഷനിൽ അദ്ദേഹം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് നമുക്ക് നോക്കാം. നിലവിലെ സാഹചര്യത്തിൽ അടുത്ത മാഴ്സെക്കെതിരെയുള്ള മത്സരത്തിന് മെസ്സി തയ്യാറാണ് ‘ ഗാൾട്ടീർ പറഞ്ഞു.

മെസ്സി ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണിത്.ഒരു ഇടവേളക്ക് ശേഷം വീണ്ടും മെസ്സിയെ കളിക്കളത്തിൽ കാണാൻ ആരാധകർക്ക് കഴിയും.ഈ സീസണിൽ നല്ല രൂപത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന മെസ്സി ആകെ 20 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞു.

Rate this post