ലയണൽ മെസ്സി ഇറങ്ങിയിട്ടും രക്ഷയില്ല , പ്ലേ ഓഫിന് യോഗ്യത നേടാനാവാതെ ഇന്റർ മയാമി |Inter Miami

സൂപ്പർ താരം ലയണൽ മെസ്സി തിരിച്ചെത്തിയിട്ടും വിജയിക്കാനാവാതെ ഇന്റർ മയാമി.സ്വന്തം മണ്ണിൽ എഫ്‌സി സിൻസിനാറ്റിയോട് ഒരു ഗോളിന്റെ തോൽവിയാണു മയാമി നേരിട്ടത്, തോൽവിയോടെ MLS പ്ലെ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്, തുടർച്ചയായ രണ്ടു തോൽവികൾ നേരിട്ടതാണ് മയാമിക്ക് തിരിച്ചടിയായത്.

മത്സരത്തിന്റെ 55 ആം മിനുട്ടിൽ പ്രതിരോധ താരം ടോമാസ് അവിൽസിനെ മാറ്റി മെസ്സിയെ പരിശീലകൻ ഇറക്കി.മത്സരത്തിന്റെ 78 ആം മിനുട്ടിൽ അൽവാരോ ബാരിയൽ നേടിയ ഗോൾ ഈസ്റ്റേൺ കോൺഫ്രൻസിൻലെ ഒന്നാം സ്ഥാനക്കാരായ എഫ്‌സി സിൻസിനാറ്റിക്ക് വിജയം നേടിക്കൊടുത്തു.മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ മെസ്സി സമനില നേടാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

മെസ്സിയുടെ രണ്ടു ഫ്രീകിക്കുകൾ ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.ന്ന് 58-ാം മിനിറ്റിലും മറ്റൊന്ന് സ്റ്റോപ്പേജ് ടൈമിലും ആയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ മിയാമി മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്ന് തവണ മയാമി താരങ്ങളുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങി.ഹാഫ്ടൈമിന് ശേഷം സിൻസിനാറ്റി ഗെയിമിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി.

മെസ്സിയുടെ വരവിനു ശേഷം മയാമി കൂടുതൽ ഉണർന്നു കളിച്ചെങ്കിലും ഗോൾ വീണതോടെ സിൻസിനാറ്റി പിടിമുറുക്കി.മയാമി മുന്നേറ്റം തുടർന്നുവെങ്കിലും ഒരു സമനില കണ്ടെത്താനായില്ല.ഇന്റർ മയാമിക്ക് ലീഗിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.