” ത്രില്ലർ പോരാട്ടത്തിൽ സിറ്റിയെ വീഴ്ത്തി ടോട്ടൻഹാം ; മിന്നുന്ന ജയവുമായി ലിവർപൂൾ : സിയെച്ചിലൂടെ വിജയം നേടി ചെൽസി ; വിജയവുമായി ആഴ്സണലും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തകര്പ്പന് ജയവുമായി ടോട്ടൻഹാം.പരാജയം അറിയാതെ 15 മത്സരങ്ങളുമായി സ്പെർസിനെ സ്വന്തം മൈതാനത്ത് നേരിട്ട ഗാർഡിയോളയുടെ സിറ്റിയെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയാണു വഴങ്ങിയത്.മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ സ്പെർസ് മുന്നിലെത്തി. സോണിന്റെ പാസിൽ നിന്നു യുവന്റസിൽ നിന്നു ജനുവരിയിൽ ടീമിൽ എത്തിയ കുലുസെവ്സ്കി അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചു. 33 മത്തെ മിനിറ്റിൽ ഷോട്ട് രക്ഷപ്പെടുത്തുന്നതിൽ സ്പെർസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന് പിഴച്ചപ്പോൾ ഗുണ്ടഗോൻ സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു. 59 മത്തെ മിനിറ്റിൽ സോണിന്റെ ക്രോസിൽ നിന്നു വലൻ കാലൻ അടിയിലൂടെ ഹാരി കെയിൻ സ്പെർസിനെ ഒരിക്കൽ കൂടി മുന്നിലെത്തിച്ചു.

73 മത്തെ മിനിറ്റിൽ ഹാരി കെയിൻ ടോട്ടൻഹാമിനു 3-1 നു മുൻതൂക്കം നൽകിയെങ്കിലും ഗോൾ വാർ ഓഫ് സൈഡ് വിധിച്ചതോടെ നിഷേധിക്കപ്പെട്ടു.7 മിനിറ്റ് ഇഞ്ച്വറി സമയം നൽകിയ മത്സരത്തിൽ 90 മത്തെ മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പെനാൽട്ടി അനുവദിക്കപ്പെട്ടു. പ്രതിരോധ താരം ക്രിസ്റ്റിയൻ റൊമേറോയുടെ ഹാന്റ് ബോളിന് വാർ നിർദേശ പ്രകാരം പരിശോധിച്ച ശേഷം റഫറി പെനാൽട്ടി വിധിക്കുക ആയിരുന്നു. ശക്തമായ പെനാൽട്ടിയിലൂടെ റിയാദ് മാഹ്രസ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു. ഇഞ്ചുറി ടൈമിൽ ഹാരി കെയ്ൻ നേടിയ ഗോളിൽ ടോട്ടൻഹാം അവിശ്വസനീയ ജയം സ്വന്തം പേരിൽ കുറിച്ചു. തോൽവിയോടെ ലിവര്പൂളുമായുള്ള പോയിന്റ് വ്യത്യാസം ആറായി കുറയുകയും ചെയ്തു.

പ്രീമിയർ ലീഗിൽ നോർവിച്ച് സിറ്റിയെ 3-1ന് തകർത്ത് ലിവർപൂൾ ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം ആറായി കുറച്ചു. സൂപ്പർ താരങ്ങളായ മൊഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവർക്ക് പുറമെ വിന്റർ ട്രാൻസ്ഫറിൽ ടീമിൽ എത്തിയ ലൂയിസ് ഡിയാസും സ്‌കോർ ചെയ്തു. ലിവർപൂളിനായി കൊളംബിയൻ താരം ഡിയാസ് നേടുന്ന ആദ്യ ഗോളാണിത്. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ സെർജന്റിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മിലോസ് റാച്ചിറ്റ ലിവർപൂളിനെ ഞെട്ടിച്ചു. 64 മത്തെ മിനിറ്റിൽഓവർ ഹെഡ് കിക്കിലൂടെ സാദിയോ മാനെ ലിവർപൂളിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. മൂന്നു മിനിറ്റിനകം ഗോൾ കീപ്പർ ആലിസന്റെ പാസിൽ നിന്നു പന്ത് അതിമനോഹരമായി തന്റെ കാലിലാക്കിയ മുഹമ്മദ് സലാഹ് ഗോൾ നേടിയതോടെ ലിവർപൂൾ മത്സരത്തിൽ ആദ്യമായി മുന്നിലെത്തി.ജോർദൻ ഹെന്റെഴ്‌സന്റെ പാസിൽ നിന്നു തന്റെ ആദ്യ ലിവർപൂൾ ഗോൾ കണ്ടത്തിയ കൊളംബിയൻ താരം ലൂയിസ് ഡിയാസ് ലിവർപൂൾ ജയം ഉറപ്പിച്ചു.

മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് ചെൽസി പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ 75 മത്തെ മിനിറ്റിൽ ഹക്കിം സിയെച്ചിലൂടെ ചെൽസി ഗോൾ നേടിയെങ്കിലും റോമലു ലൂക്കാക്കു ഓഫ് സൈഡ് ആയതോടെ വാർ ഗോൾ അനുവദിച്ചില്ല.സമനില എന്നു ഉറപ്പിച്ച മത്സരത്തിൽ 89 മത്തെ മിനിറ്റിൽ ഹക്കിം സിയെച്ചിലൂടെ ചെൽസി വിജയ ഗോൾ നേടുക ആയിരുന്നു. മാർകോസ് അലോൺസോയുടെ ക്രോസിൽ നിന്നായിരുന്നു സിയെച്ചിന്റെ ഗോൾ. തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ കണ്ടത്താൻ ഇതോടെ സിയെച്ചിനു ആയി. 25 മത്സരങ്ങളിൽ നിന്നും 50 പോയിന്റുമായി ചെൽസി മൂന്നാം സ്ഥാനത്താണ്.

പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോഡിനെ 2-1ന് തോൽപ്പിച്ച് ആഴ്സനൽ. എമിൽ സ്മിത്ത് റോവും ബുക്കായോ സാക്കയുമാണ് ഗണ്ണേഴ്സിന്റെ സ്‌കോറർമാർ. സ്റ്റോപ്പേജ് ടൈമിൽ നോർഗാഡ് ബ്രെന്റ്ഫോഡിന്റെ ആശ്വാസ ഗോൾ നേടി. രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റിനുള്ളിൽ ആഴ്‌സണൽ മത്സരത്തിൽ മുന്നിലെത്തി. അലക്‌സാണ്ടർ ലാകസെറ്റയുടെ പാസിൽ നിന്നു പ്രത്യാക്രമണത്തിൽ മനോഹരമായ ഒരു ഷോട്ടിലൂടെഎമിൽ സ്മിത്ത് റോ ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. 79 മത്തെ മിനിറ്റിൽ ബുകയോ സാക്ക രണ്ടാം, ഗോളിലൂടെ ആഴ്‌സണൽ വിജയം ഉറപ്പിച്ചു.അവസാന മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത നോർഗാർഡ് ബ്രന്റ്ഫോർഡിനു ആശ്വാസ ഗോൾ നേടി.42 പോയിന്റുമായി ആഴ്സനൽ ലീഗിൽ ആറാം സ്ഥാനത്താണ്.