ബ്രസീൽ ദേശീയ ടീമിലെ അടിസ്ഥാന ഘടകമായാണ് കാസെമിറോയെ കാണുന്നതെന്ന് പരിശീലകൻ ഫെർണാണ്ടോ ദിനിസ്|Casemiro
ദിവസങ്ങൾക്ക് മുൻപാണ് ബ്രസീൽ പരിശീലകൻ ഫെർണാണ്ടോ ദിനിസ് അടുത്ത മാസം നടക്കിരിക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. അതിനു ശേഷം നടന്ന അഭിമുഖത്തിൽ ബ്രസീൽ പരിശീലകൻ ടീമിന്റെ മിഡ്ഫീൽഡ് മാസ്ട്രോ കാസെമിറോയെ പ്രശംസകൊണ്ട് മൂടി.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്ഫീൽഡറായി കണക്കാക്കുന്ന 31 കാരൻ നിലവിലെ ബ്രസീൽ ട്രീമിലെ ഏറ്റവും മികച്ച താരമാണ്.ദിനിസിന്റെ അഭിപ്രായത്തിൽ കാസെമിറോ കേവലം ഒരു കളിക്കാരനല്ല മറിച്ച് ടീമിനെ താങ്ങി നിർത്തുന്ന താരമാണ്. കൂടാതെ വിജയത്തിനായി എന്തും നൽകുന്ന നായകൻ കൂടിയാണ്.കാസെമിറോയുടെ അസാധാരണ നിലവാരമുള്ള ഒരു കളിക്കാരൻ അവരുടെ ടീമിൽ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം കോച്ച് എടുത്തു പറഞ്ഞു.
ഒക്‌ടോബർ 12-ന് മാറ്റോ ഗ്രോസോയിലെ കുയാബ നഗരത്തിൽ വെനസ്വേലയെയും തുടർന്ന് 17-ന് മോണ്ടെവീഡിയോയിൽ ഉറുഗ്വേയുമാണ് ബ്രസീൽ കളിക്കുന്നത്. മുൻകാല നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഓരോ പുതിയ വെല്ലുവിളിയും അചഞ്ചലമായ ബഹുമാനത്തോടെ സ്വീകരിക്കുക എന്ന ടീമിന്റെ തത്വശാസ്ത്രം എന്ന് ഫെർണാണ്ടോ ദിനിസ് വ്യക്തമാക്കി.
The angle for the Casemiro goal 😍
— Morgan (@utdscope) September 26, 2023
pic.twitter.com/KOgKumlukd
കസെമിറോ ടീമിന്റെ മിഡ്ഫീൽഡിൽ കൂടുതൽ ഒത്തിണക്കവും പ്രതിരോധത്തിൽ കൂടുതൽ ശക്തിയും നൽകി. എതിർ ടീമിൽ നിന്നും പന്ത് പിടിച്ചെടുക്കാനുള്ള താരത്തിന്റെ കഴിവ് വളരെ മികച്ചതാണ് . മുന്നേറ്റനിര താരങ്ങൾക്ക് കൂടുതൽ സ്വന്തന്ത്രത്തോടെ കളിയ്ക്കാൻ താരം അവസരം ഒരുക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്.ഇന്നലെ നടന്ന ലീഗ് കപ്പിൽ ക്രിസ്റ്റൽ പാലസിനെതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തിൽ കസെമിറോ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കി.