അർജന്റീനയുടെ തോൽവിയിൽ പ്രതികരണം നടത്തി പരിശീലകൻ സ്കലോണി

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തി ശക്തരായ ഉറുഗ്വ വിലപ്പെട്ട മൂന്നു പോയന്റുകൾ സ്വന്തമാക്കിയാണ് അർജന്റീനയിൽ നിന്നും മടങ്ങിയത്. അരോഹോ, നൂനസ് എന്നിവർ നേടുന്ന ഗോളുകളിലാണ് ഉറുഗ്വ ടീം അർജന്റീനക്കെതിരെ രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കുന്നത്. അർജന്റീനയുടെ അപരാജിതകുതിപ്പിന് കൂടെയാണ് ഉറുഗ്വയുടെ ശക്തമായ ടീം തടയിട്ടത്.

മത്സരത്തിൽ ഉറുഗ്വയോട് പരാജയപ്പെട്ട അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി മത്സരശേഷം സംസാരിച്ചു. ഉറുഗ്വ ടീം വിജയിക്കാൻ അർഹരായിരുന്നുവെന്ന് പറഞ്ഞ ലയണൽ സ്കലോണി ഈ മത്സരം വിശകലനം ചെയ്ത് മുന്നോട്ടു പോവുമെന്ന് പറഞ്ഞു. ഉറുഗ്വ ടീം മത്സരത്തിൽ നന്നായി കളിച്ചുവെന്ന് അർജന്റീന പരിശീലകൻ വീണ്ടും വീണ്ടും എടുത്തുപറഞ്ഞു. വിജയം നേടിയ ഉറുഗ്വ ടീമിനെ സ്കലോണി പ്രശംസിക്കുകയും ചെയ്തു.

“ഞങ്ങൾക്ക് ഒരിക്കലും സുഖകരമല്ലാത്ത മത്സരമായിരുന്നു ഇത് എന്നതാണ് സത്യം. അവർ വിജയിക്കാൻ അർഹരായിരുന്നുവെന്ന് സംശയമില്ല. ഇത് ഞങ്ങളുടെ ദിവസമല്ലായിരുന്നു, രണ്ടാം പകുതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടും കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. സത്യം പറഞ്ഞാൽ അവർ മത്സരം വിജയിച്ചത് അവരുടെ മികച്ച കളി കൊണ്ടാണ് എന്നതിൽ സംശയമില്ല. ഈ മത്സരത്തിനെ കുറിച്ച് ഞാൻ വിശകലനം ചെയ്ത് കൂടുതൽ പഠിക്കാൻ ശ്രമിക്കും.” – ലയണൽ സ്കലോണി പറഞ്ഞു.

പരാജയമറിയാത്ത അർജന്റീനയുടെ തുടർച്ചയായ 25 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കാണ് ഉറുഗ്വ ടീം തടയിട്ടത്. അടുത്ത മത്സരത്തിൽ ശക്തരായ ബ്രസീലിനെ അവരുടെ മൈതാനത്തു വെച്ചാണ് അർജന്റീന ടീം നേരിടുന്നത്. നിലവിൽ 12 പോയന്റുമായി അർജന്റീനയാണ് ലോകകപ്പ് യോഗ്യത മത്സരത്തിൽ മുൻപന്തിയിലുള്ളത്. ബ്രസീൽ നിരയിലെ പ്രധാനികളെ പരിക്ക് ബാധിച്ചതിനാൽ അർജന്റീനക്ക് മുന്നിൽ വിജയിക്കാൻ മികച്ച അവസരമുണ്ട്.

Rate this post