‘കൊളംബിയൻ ക്രിസ്റ്റ്യാനോ റൊണാൾഡോ’ ലിവർപൂളിലേക്ക്

ഓരോ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് അവസാനിക്കുമ്പോഴും നിരവധി യുവ താരങ്ങളാണ് ഉയർന്നു വരാറുള്ളത്. യൂറോപ്പിലെ വലിയ ക്ലബ്ബുകളുടെയെല്ലാം എല്ലാം ശ്രദ്ധ ലാറ്റിനമേരിക്കൻ ഫുട്ബോൾ മേളയിലായിരുക്കും. കഴിഞ്ഞ വര്ഷം അവസാനിച്ച ചാമ്പ്യന്ഷിപ്പിന്റെയും അവസ്ഥയും വ്യത്യസ്തമായിരുന്നില്ല . കോപ്പ അമേരിക്ക മുഴുവനും കണ്ടവരെ മികച്ച ഞെട്ടിച്ച താരമാണ് കൊളംബിയൻ യുവ താരം ലൂയിസ് ഡയസ് എന്ന 24 കാരൻ .

ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത 24 കാരൻ വിങ്ങർ കൊളംബിയക്ക് മൂന്നാം സ്ഥാനം നേടിക്കൊടുത്തു.കോപ്പയിൽ നാല് ഗോളുകൾ നേടുകയും ചെയ്തു.തന്റെ വേഗതയും സ്കില്ലും ഡ്രിബ്ലിങ്ങും ഉപയോഗിച്ച് കോപ്പയിൽ ഉടനീളം എതിർ പ്രതിരോധ നിരക്ക് തലവേദന സൃഷ്ടിക്കാൻ പോർട്ടോ താരത്തിനായി. ഇടതു വിങ്ങിൽ ആർക്കും തടയാൻ കഴിയാത്ത സാന്നിദ്ധ്യമായി ഈ ടൂർണമെന്റിൽ നിലനിന്നു.ഈ ടൂർണമെന്റിലെ കണ്ടു പിടിത്തം എന്ന് പറയാവുന്ന താരമാണ് ലൂയിസ് ഡയസ്. ചാമ്പ്യൻഷിപ്പിൽ മെസ്സിക്കൊപ്പം സംയുക്ത ടോപ് സ്‌കോറർ ആയിരുന്നു ഡയസ്.

ഇപ്പോഴിതാ ലൂയിസ് ഡയസിന് ലിവർപൂൾ 65 മില്യൺ പൗണ്ടിന്റെ കരാറിൽ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് .’കൊളംബിയൻ ക്രിസ്റ്റ്യാനോ റൊണാൾഡോ’ എന്ന് വിളിപ്പേരുള്ള താരം കഴിഞ്ഞ കുറച്ചു സീസണായി മികച്ച പ്രകടനമാണ് നടത്തുന്നത്. മുഹമ്മദ് സലായ്ക്കും സാദിയോ മാനെയ്ക്കും അനുയോജ്യമായ സ്റ്റാൻഡ്-ഇൻ ആയി 24-കാരനെ ലിവർപൂൾ കാണുന്നത്. താരത്തിന്റെ മെഡിക്കൽ പൂർത്തിയാക്കാനായി ലിവർപൂൾ സംഘം കൊളംബിയയിൽ എത്തിയിട്ടുണ്ട്. താരം ആൻഫീൽഡിലേക്ക് അടുത്ത ആഴ്ച എത്തും.അഞ്ചു വർഷത്തെ കരാറും താരം ഒപ്പുവെക്കും.

സെപ്തംബർ, നവംബർ മാസങ്ങളിൽ പോർട്ടോയ്‌ക്കെതിരെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും ഡയസ് ലിവര്പൂളിനെതിരെ മികവ് പുലർത്തിയിരുന്നു . ഇത് റെഡ്സ് ജർഗൻ ക്ലോപ്പിന്റെ കണ്ണിൽ പെടുകയും ചെയ്തതോടെയാണ് കോള്മബിയൻ ലിവര്പൂളിലേക്ക് എത്തുന്നത്. ഈ സീസണിൽ പോർട്ടോക്കായി 18 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും നേടിയിട്ടുണ്ട്.

2018 മുതൽ കൊളംബിയൻ ദേശീയ ടീമിനൊപ്പമുള്ള ഡയസ് അവർക്കായി 23 മത്സരങ്ങളിൽ നിന്നും ആറുഗോളുകൾ നേടിയിട്ടുണ്ട്. രണ്ടു സീസണുകളിലായി പോർച്ചുഗീസ് വമ്പന്മാരായ പോർട്ടോയുടെ താരമായ വിങ്ങർ അവർക്കായി 125 മത്സരങ്ങളിൽ നിന്നും 41 ഗോളുകൾ 18 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Rate this post