ലയണൽ മെസ്സി ഒറ്റയ്ക്ക് നിങ്ങൾക്കായി എല്ലാം ചെയ്യില്ല..’: ഡേവിഡ് ബെക്കാമിന് ഉപദേശവുമായി കമൻ്റേറ്റർ | Lionel Messi

CONCACAF ചാമ്പ്യൻസ് കപ്പ് 2024 ന്റെ ക്വാർട്ടർ ഫൈനലിൽ മെക്സിക്കൻ ക്ലബ് മോണ്ടെറിക്കെതിരെ പരാജയപ്പെട്ട് ലയണൽ മെസ്സിയുടെ ഇന്റർ മയാമി പുറത്തായിരുന്നു. ഇരു പാദങ്ങളിലുമായി 5 -2 ന്റെ തോൽവിയാണു ഇന്റർ മയാമി ഏറ്റുവാങ്ങിയത്.

ആദ്യ പാദത്തിൽ മോണ്ടെറി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടിയപ്പോൾ രണ്ടാം പാദത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് അവർ നേടിയത്.മോണ്ടെറെയ്‌ക്കെതിരെ ലയണൽ മെസ്സിയെ വളരെയധികം ആശ്രയിച്ചതിന് ഹെറോൺസ് സഹ ഉടമ ഡേവിഡ് ബെക്കാമിനെ ഒരു ഓൺ-എയർ കമൻ്റേറ്റർ കടുത്ത രീതിയിൽ വിമർശിച്ചു. മത്സരത്തിന്റെ 31-ാം മിനിറ്റിൽ ബ്രാൻഡൻ വാസ്‌ക്വെസ് സ്വന്തം കാണികൾക്ക് മുന്നിൽ മോണ്ടെറിക്ക് ലീഡ് നൽകി.

58-ാം മിനിറ്റിലും 64-ാം മിനിറ്റിലും ജർമ്മൻ ബെർട്ടെറേമും ജീസസ് ഗല്ലാർഡോയും നേടിയ ഗോളുകളിൽ അവർ ലീഡുയർത്തി.രണ്ടാം പാദ മത്സരത്തിൻ്റെ 70-ാം മിനിറ്റിൽ മെക്സിക്കൻ വമ്പന്മാർ 3-0ന് മുന്നിലെത്തിയപ്പോൾ ഒരു കമൻ്റേറ്റർ രസകരമായ ഒരു പ്രസ്താവന നടത്തി.“നിങ്ങൾ മെസ്സിയെ കൊണ്ടുവന്നു, പക്ഷേ നിങ്ങൾ അവനോടൊപ്പം ഒരു ടീമിനെ കൊണ്ടുവന്നില്ല. ടീമിൽ അവൻ തനിച്ചാണ്. അവൻ തനിച്ച് നിങ്ങൾക്കായി എല്ലാം ചെയ്യില്ല”.

മെസ്സിയും മുൻ ബാഴ്‌സലോണ, ലിവർപൂൾ സ്‌ട്രൈക്കർ ലൂയിസ് സുവാരസും അണിനിരന്നിട്ടും മയാമിക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. കളിയുടെ 60% നിയന്ത്രിച്ചുവെങ്കിലും, അഞ്ച് ഷോട്ടുകൾ മാത്രമേ അവർക്ക് ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ. മോണ്ടെറെയ്ക്കെതിരെ മെസ്സി 56 പാസുകളിൽ 44 ഉം ആറ് ഡ്രിബിളുകളിൽ നാലെണ്ണവും പൂർത്തിയാക്കി. എന്നാൽ ലക്ഷ്യത്തിൽ ഒരു ഷോട്ട് പോലും റെക്കോർഡ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.CONCACAF ചാമ്പ്യൻസ് കപ്പ് സെമി ഫൈനലിൽ, മോണ്ടെറി മേജർ ലീഗ് സോക്കർ (MLS) ടീം കൊളംബസ് ക്രൂവിനെ കളിക്കും.

Rate this post
Lionel Messi