ലയണൽ മെസ്സി കളിച്ചില്ല, ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ ഇന്റർ മയാമിക്ക് തോൽവി | Inter Miami

ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് തോൽവി.കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യ പാദത്തിൽ മെക്സിക്കോയുടെ മോണ്ടെറിയോട് 2-1 ന് മയാമി പരാജയപ്പെട്ടു. അർജൻ്റീനിയൻ താരം ജോർജ് റോഡ്രിഗസ് 89-ാം മിനിറ്റിൽ മോണ്ടെറിയോയുടെ വിജയ ഗോൾ നേടി.

19-ാം മിനിറ്റിൽ ഡിഫൻഡർ ടോമാസ് അവിലെസിലൂടെ മിയാമി ലീഡ് നേടിയെങ്കിലും 65-ാം മിനിറ്റിൽ ഇൻ്റർ മിഡ്ഫീൽഡർ ഡേവിഡ് റൂയിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ കളി മാറി.നാലു മിനിറ്റിനുശേഷം മാക്‌സിമിലിയാനോ മെസയിലൂടെ മോണ്ടെറിയോ സമനില പിടിച്ചു. മത്സരത്തിന്റെ അവസാന മിനുട്ടിൽ ജോർഗെ റോഡ്രിഗസ് മികച്ചൊരു കേളിംഗ് ഷോട്ടിലൂടെ വിജയം ഗോൾ നേടി.

ഹാംസ്ട്രിംഗ് പരിക്ക് കാരണം മെസ്സി വീണ്ടും പുറത്തിരിക്കേണ്ടി വന്നതിന് ശേഷം രണ്ടാം പാദത്തിന് ഫിറ്റ്നസ് ലഭിക്കുമെന്ന് മിയാമി പ്രതീക്ഷിക്കുന്നു.ഏപ്രിൽ 11 നാണ് കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടറിൽ രണ്ടാം പാദം നടക്കുന്നത്. ഹാംസ്ട്രിംഗ് പരിക്ക് മൂലം മിയാമിയുടെ കഴിഞ്ഞ മൂന്ന് MLS മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായെങ്കിലും ചൊവ്വാഴ്ച രാവിലെ പരിശീലിച്ചു.

സെമിഫൈനലിലേക്ക് മുന്നേറണമെങ്കിൽ എവേ ലെഗിൽ മയാമിക്ക് മികച്ച പ്രകടനം പുറത്തെടുത്തെ മതിയാവു.പരിക്കിൽ നിന്നുള്ള മെസ്സിയുടെ തിരിച്ചുവരവ് അവരുടെ സാധ്യതകൾക്ക് വലിയ ഉത്തേജനം നൽകും.