സൂപ്പർ കപ്പിൽ നിന്നും വിവാദ റഫറിയെ സൂപ്പർ കപ്പിൽ നിന്ന് ഒഴിവാക്കി
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ വിവാദം നിറഞ്ഞ മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സും ബംഗളുരു എഫ്സിയും തമ്മിലുള്ള പ്ലെ ഓഫ് മത്സരം. ബംഗളുരു താരം സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കളി മതിയാക്കി കളം വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടി സ്വീകരിക്കുകയും ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകൻ ഇവാനെതിരെയും കടുത്ത നടപടിയെടുത്തിരുന്നു.
ഈ മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റൽ ജോണിന്റെ വലിയ പിഴവാണ് ബംഗളുരുവിന് അനുകൂലമായി ഗോൾ അനുവദിച്ചു കൊടുത്തത്. റഫറിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് പരാതി നൽകിയെങ്കിലും ഒരു നടപടി പോലും ഉണ്ടായില്ല.റഫറിയായ ക്രിസ്റ്റൽ ജോണിനെതിരെ വലിയ പ്രതിഷേധം ഉണ്ടാവുകയും ചെയ്തു ആ പ്രതിഷേധങ്ങൾ ഇപ്പോൾ ഫലം കണ്ടിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം.കാരണം കേരളത്തിൽ വച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പിൽ കളി നിയന്ത്രിക്കാൻ ക്രിസ്റ്റൽ ജോൺ ഉണ്ടാവില്ല. അദ്ദേഹത്തെ റഫറിയിങ് പാനലിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഉൾപ്പെടുത്തിയിട്ടില്ല .
പ്രമുഖ പത്രപ്രവർത്തകനായ മാർക്കസ് മർഗുലാവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എന്നാൽ എന്തുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നുള്ളത് വ്യക്തമല്ല. മത്സരങ്ങൾ കേരളത്തിൽ നടക്കുന്നതിനാൽ അദ്ദേഹത്തിനെതിരെ ആരാധകരുടെ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ട്. ഒരുപക്ഷേ അത് മുൻകൂട്ടി കണ്ടു കൊണ്ടാവാം AIFF അദ്ദേഹത്തെ ഒഴിവാക്കിയത്.സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എ യില്‍ ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ബംഗളൂരു എഫ് സിയും ഗ്രൂപ്പ് എ യില്‍ ആണെന്നതാണ് ശ്രദ്ധേയം.
Crystal John is not part of the refereeing team for the Super Cup in Kerala.#IndianFootball
— Marcus Mergulhao (@MarcusMergulhao) April 5, 2023
2022 – 2023 സീസണ് ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ഗ്രൂപ്പ് എ യിലെ മറ്റൊരു ടീം.യോഗ്യതാ റൗണ്ട് കടന്ന് എത്തുന്ന ഒരു ടീമും ഗ്രൂപ്പ് എ യില്‍ ചേരും. ഏപ്രില്‍ എട്ടിന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിക്ക് എതിരേ ആണ് ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഗ്രൂപ്പ് എ യില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആദ്യ മത്സരം. ഏപ്രില്‍ 16 ന് ആണ് ബംഗളൂരു എഫ് സി x കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആവേശ പോരാട്ടം.