കോപ്പ അമേരിക്ക : അർജന്റീന ചിലിക്കൊപ്പം ഗ്രൂപ്പ് എയിൽ , ബ്രസീലിന് കടുപ്പമുള്ള എതിരാളികൾ | Copa America 2024

ജൂൺ 20 മുതൽ ജൂലൈ 14 വരെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ നടക്കുന്ന കോപ്പ അമേരിക്ക 2024ലെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (CONMEBOL) കീഴിലുള്ള പത്ത് ടീമുകളും കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്ക, കരീബിയൻ അസോസിയേഷൻ ഫുട്ബോൾ (CONCACAF) എന്നിവിടങ്ങളിൽ നിന്നുള്ള നാല് ടീമുകളും മാർച്ച് 23ന് നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങളിൽ നിന്നെത്തുന്ന രണ്ട് ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.

നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന ഗ്രൂപ്പ് എ യിൽ പെറു ചിലി കാനഡ-ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്ലേഓഫിലെ വിജയി എന്നിവർക്കൊപ്പമാണ്‌ മത്സരിക്കുക.ഗ്രൂപ്പ് ബിയിൽ മെക്‌സിക്കോ,ജമൈക്ക,വെനസ്വേല .ഇക്വഡോർ എന്നിവർ അണിനിരക്കും. ഗ്രൂപ് സിയിൽ ആതിഥേയരായ യുണൈറ്റഡ് സ്റ്റേറ്റ്സിനൊപ്പം , ഉറുഗ്വേ, പനാമ, ബൊളീവിയ എന്നിവർ കളിക്കും.ഗ്രൂപ് ഡിയിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് ആപ്പായ ബ്രസീൽ, കൊളംബിയ, പരാഗ്വേ എന്നവർക്കൊപ്പം കോസ്റ്റാറിക്ക / ഹോണ്ടുറാസ് പ്ലേഓഫിലെ വിജയി എന്നിവർക്കൊപ്പമാണ്‌ മത്സരിക്കുക.

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.ജൂൺ 20-ന് അറ്റ്ലാന്റയിൽ കാനഡ-ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്ലേഓഫിലെ വിജയിയെ അർജന്റീനയെ നേരുടുന്നതോടെ കോപ്പ അമേരിക്കക്ക് തുടക്കമാവും.ജൂൺ 25-ന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റൂഥർഫോർഡിൽ അർജന്റീന ചിലിയെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ 2016 ഫൈനലിന്റെ ആവർത്തനമെന്നോണം നേരിടും.നാല് ദിവസത്തിന് ശേഷം അവസാന ഗ്രൂപ്പ് മത്സരത്തിൽ ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിൽ പെറുവിനെ അര്ജന്റീന നേരിടും.ഗ്രൂപ്പ് ഡിഇത് ബ്രസീൽ ജൂൺ 24 ന് കാലിഫോർണിയയിലെ ഇംഗൽവുഡിൽ കോസ്റ്റാറിക്ക-ഹോണ്ടുറാസ് പ്ലേഓഫ് ജേതാക്കളെയും, നാല് ദിവസത്തിന് ശേഷം ലാസ് വെഗാസിൽ പരാഗ്വേയെയും ജൂലൈ 2 ന് കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ കൊളംബിയയെയും നേരിടും.

ജൂലൈ ഒമ്പതിന് ന്യൂജേഴ്‌സിയിലും അടുത്ത ദിവസം നോർത്ത് കരോലിനയിലുമാണ് സെമിഫൈനൽ. ക്വാർട്ടർ ഫൈനലുകൾ ജൂലൈ 4 ന് ഹൂസ്റ്റണിലും അടുത്ത ദിവസം ആർലിംഗ്ടണിലും ജൂലൈ 6 ന് ഗ്ലെൻഡേലും ലാസ് വെഗാസിലും നടക്കും.അർജന്റീന ഗ്രൂപ്പ് ജയിച്ചാൽ ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായ ടീമിനെ ഹൂസ്റ്റണിൽ നേരിടും. രണ്ടാം സ്ഥാനം നേടിയാൽ ഗ്രൂപ്പ് ബി വിജയിയുമായി ആർലിംഗ്ടണിൽ കളിക്കും.2016-ൽ യു.എസ് കോപ്പ അമേരിക്ക സെന്റനാരിയോയ്ക്ക് ആതിഥേയത്വം വഹിച്ചിരുന്നു. ഫൈനലിൽ അർജന്റീനയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ചിലി ചാമ്പ്യന്മാരായി .

Rate this post