ബാഴ്സലോണയിലേക്ക് മടങ്ങുക എന്നത് മെസ്സിയെടുക്കുന്ന ഏറ്റവും മികച്ച തീരുമാനമാവുമോ ? |Lionel Messi
പാരീസ് സെന്റ് ജെർമെയ്‌നിലെ ലയണൽ മെസ്സിയുടെ ഭാവി അനിശ്ചിതമായി തുടരുകയാണ്.ഈ ജൂൺ മാസത്തോടെ അർജന്റീനിയൻ സൂപ്പർസ്റ്റാറിന്റെ പാർക്ക് ഡെസ് പ്രിൻസസിലെ കരാർ അവസാനിക്കും. മെസ്സി ഫ്രഞ്ച് ക്ലബ്ബുമായി കരാർ പുതുക്കുമോ എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. മെസ്സിയുമായി പിഎസ്ജി പുതിയ കരാറിന് അടുത്തതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നിരുന്നാലും കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി കാര്യങ്ങൾ മാറി, പ്രത്യേകിച്ചും ചാമ്പ്യൻസ് ലീഗിൽ നിന്ന് PSG റൗണ്ട് ഓഫ് 16 ഘട്ടത്തിൽ നിന്ന് പുറത്തായതിനാൽ. ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് അർജന്റീനയുടെ ഇന്റർനാഷണലിന്റെ സാധ്യതയായി നിരന്തരം ചർച്ച ചെയ്യപ്പെടുന്നു. കൂടാതെ, ഇത് 35-കാരന് സാധ്യമായ ഏറ്റവും മികച്ച തീരുമാനമായിരിക്കും തന്റെ മുൻ കാല ക്ലബ്ബിലേക്ക് തിരിച്ചു പോകുന്നത്.പ്രായമായിട്ടും മെസ്സി ഒ അസാധാരണ കളിക്കാരനായി ഇപ്പോഴും തുടരുകയാണ്.
ഉയർന്ന തലത്തിൽ ഇപ്പോഴും മെസ്സിക്ക് ധാരാളം ഫുട്ബോൾ അവശേഷിച്ചിട്ടുണ്ടെന്ന് തോന്നുന്നു.ബാഴ്സലോണയിലേക്ക് മടങ്ങുന്നത് ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിന് സാധ്യമായ ഏറ്റവും മികച്ച സാഹചര്യമാണെന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ച് തന്റെ മുൻ സഛ് താരം സാവി പരിശീലകനായി ഇരിക്കുമ്പോൾ.മെസ്സി ബാഴ്‌സലോണ വിടുമെന്ന് ഒരു വിദൂര സാധ്യതയിൽ പോലും ആരും കരുതിയിരുന്നില്ല.എന്നാൽ ബ്ലാഗ്രാനയുടെ സാമ്പത്തിക പ്രതിസന്ധികൾ സാധ്യതയില്ലാത്ത സാഹചര്യത്തിലേക്ക് നയിച്ചു.
കറ്റാലൻ ഭീമന്മാർ ഇതുവരെ സാമ്പത്തിക തകർച്ചയിൽ നിന്ന് പൂർണമായി കരകയറിയിട്ടില്ലെങ്കിലും ഇപ്പോൾ വളരെ ആരോഗ്യകരമായ അവസ്ഥയിലാണ്. എന്നാൽ മെസ്സിയുടെ വേതനം താങ്ങാൻ കഴിയുമോ എന്ന് കണ്ടറിയണം, പക്ഷേ അവർക്ക് കുറച്ച് കളിക്കാരെ ഇറക്കാൻ കഴിയുമെങ്കിൽ അത് വലിയ പ്രശ്‌നമാകില്ല. ബാഴ്‌സലോണ ജേഴ്സി അണിഞ്ഞ എക്കാലത്തെയും മികച്ച കളിക്കാരനാണ് മെസ്സി, കറ്റാലൻ ക്ലബിലേക്ക് മടങ്ങുക എന്നത് ആരാധകരുടെ സ്വപ്ന സാക്ഷാത്കാരമായിരിക്കും.
🚨✅ Exclusive. Lionel Messi wants to return to FC Barcelona. @JoanFontes pic.twitter.com/2SQ1BsXhB8
— Managing Barça (@ManagingBarca) March 8, 2023
അർജന്റീനിയൻ സൂപ്പർസ്റ്റാർ ക്യാമ്പ് നൗവിൽ ആകെ 34 ട്രോഫികൾ നേടി, തിരിച്ചുവന്നാൽ ബ്ലാഗ്രാനയെ കൂടുതൽ ശക്തമാക്കും. ഈ സീസണിൽ 35 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും 17 അസിസ്റ്റുകളും നേടി മെസ്സി പിഎസ്ജിക്ക് വേണ്ടി മിന്നുന്ന ഫോമിലാണ്.