❝പ്രീമിയർ ലീഗിലേക്ക് തിരിച്ചു വന്നാൽ ബ്രസീലിയൻ താരത്തിന് കരിയർ തിരിച്ചു പിടിക്കാനാവുമോ ?❞
ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കുട്ടീൻഹോ ലിവർപൂളിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് ബാഴ്സയിൽ എത്തുന്നത്.ലിവർപൂളിൽ അവസാന രണ്ട് സീസണുകളിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു അദ്ദേഹം 145 മില്യൺ ഡോളറിനാണ് ബാഴ്സയിലെത്തുന്നത്.ബാഴ്‌സ യൂണിവേഴ്സൽ അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിൽ, ലോകമെമ്പാടുമുള്ള ആരാധകർ ഫിലിപ്പ് കൊട്ടിൻഹോയെ ഏറ്റവും മോശം സൈനിങ്ങായാണ് തെരെഞ്ഞെടുത്തത്. തന്റെ തുടക്ക കാലത്ത് മികവ് തെളിയിച്ച ബ്രസീലിയൻ പിന്നീട് നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. 2019 ൽ ബയേണിലേക് ലോണിൽ പോയ കൂട്ടിൻഹോ അവിടെ ട്രെബിൾ നേടി ശ്രദ്ധേയനായി. ഇ സീസണിൽ ബാഴ്‌സയിലേക്ക് തിരിച്ചെത്തിയെങ്കിലും നിരാശ തന്നേയായിരുന്നു ഫലം.
കടുത്ത സാമ്പത്തിക പ്രശ്നങ്ങളാൽ ഉലയുകയും മെസ്സിയുടെ കരാർ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ വലിയ വേതനം കൈപ്പറ്റുന്ന ബ്രസീലിയൻ താരത്തെ വിൽക്കുമെന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു. സ്പാനിഷ് പ്രസിദ്ധീകരണമായ മുണ്ടോ ഡിപോർട്ടീവോയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് കൂട്ടിൻഹോ പ്രീമിയർ ലീഗിലേക്ക് തിരിച്ചു പോവാനുള്ള ശ്രമത്തിലാണ്. `ടോട്ടൻഹാം ഹോട്സ്പർ ആണ് താരത്തിനായി തലപര്യം പ്രകടിപ്പിച്ചത്.ബ്രസീലിയൻ മിഡ്ഫീൽഡറുടെ ഏജന്റ് കിയ ജൂറാബ്ചിയൻ ഇതിനകം സ്പർസുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
📰 | MD | Tottenham for Coutinho: Spurs studying the incorporation of the Brazilian before the possible departure of Kane. #FCB 🔴🔵
— Barça Buzz (@Barca_Buzz) August 3, 2021
• Barcelona is working to make Messi's renewal official tomorrow. pic.twitter.com/fnFXXW4ICV
2018 ൽ ബാഴ്സയിൽ എത്തിയതിനു ശേഷം ആദ്യ സീസണിൽ ബേധപെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട മതിപ്പുളവാക്കാൻ സാധിച്ചില്ല.2018/19 സീസണിൽ വളരെ മോശം പ്രകടനമാണ് താരത്തിൽ നിന്നുമുണ്ടായത്.അടുത്ത സീസണിൽ ബയേൺ മ്യൂണിക്കിലേക്ക് വായ്പയ്ക്ക് പോയി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്‌സലോണയിൽ തിരിച്ചെത്തിയ കുട്ടീഞ്ഞോ, ദീർഘകാല പരിക്ക് കാരണം പുറത്തു തെന്നെയായിരുന്നു.പരിക്ക് മൂലം കോപ്പ് അമേരിക്കയിൽ താരത്തിന് കളിക്കാനും സാധിച്ചില്ല.
മാഞ്ചസ്റ്റർ സിറ്റി ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്‌നിനു പിന്നാലെ വൻ തുകയുമായി നടക്കുന്നതിനിടയിലാണ് ബ്രസീലിയൻ താരത്തിൽ അവർ തലപര്യം പ്രകടിപ്പിക്കുന്നത്. കുട്ടീഞ്ഞോയ്ക്ക് പ്രീമിയർ ലീഗിലെ വെല്ലുവിളികൾ നന്നായി അറിയാവുന്നതിനാൽ ടോട്ടൻഹാമിൽ തന്റെ കരിയർ പുനരുജ്ജീവിപ്പിക്കാൻ കഴിയും. തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം 29 കാരൻ ചിലവഴിച്ചത് ഇംഗ്ലണ്ടിലാണ്. 2012 മുതൽ 2018 വരെ ആൻഫീൽഡിൽ ചിലവഴിച്ച ബ്രസീലിയൻ 201 മത്സരങ്ങളിൽ നിന്നും 54 ഗോളുകൾ നേടിയിട്ടുണ്ട്.