കൂമാൻ പോയതോടെ സൂപ്പർ താരത്തിന്റെ ബാഴ്സലോണയിലെ കാലവും അവസാനിക്കുന്നു
ബാഴ്സലോണയിൽ റൊണാൾഡ് കൂമാൻ യുഗം അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച താരമാണ് ബ്രസീലിയൻ മിഡ്ഫീൽഡർ കൗട്ടീഞ്ഞോ. ബാഴ്സലോണയിൽ വലിയ പരാജയം ആയ കൗട്ടീനോ അവസാനം ബാഴ്സലോണ വിടേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. നേരത്തെ തന്നെ കൗട്ടീനോയുടെ ബാഴ്സലോണയിലെ ഭാവി അനിശ്ചിതാവസ്ഥയിൽ ആയുരുന്നു. എന്നാൽ കോമാൻ പരിശീലകൻ എത്തിയതോടെ താരത്തിന് വീണ്ടും ബാഴ്സലോണയിൽ അവസരങ്ങൾ കിട്ടി തുടങ്ങിയുരുന്നു. എന്നാൽ കോമാൻ ക്ലബ് വിട്ടതോടെ കൗട്ടീനോയുടെ ആ സാധ്യതയും അവസാനിച്ചിരിക്കുക ആണ്.
പുതിയ താത്കാലിക പരിശീലകൻ സെർജി ബർജുവാന്റെ കീഴിൽ വീണ്ടും ബാഴ്സയുടെ ബെഞ്ചിലെത്തിയിരിക്കുകയാണ് ബ്രസീലിയൻ .കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പകരക്കാരനായിരുന്നു ബ്രസീലിയൻ താരം കഴിഞ്ഞ മത്സരത്തിൽ ഡൈനാമോ കീവിനെതിരെ കളിയ്ക്കാൻ അവസരം ലഭിച്ചില്ല. കഴിഞ്ഞ രണ്ട് സമ്മറുകളിൽ കുട്ടീഞ്ഞോയെ വിൽക്കാൻ ബാഴ്സ ശ്രമിച്ചിരുന്നു, എന്നാൽ ഓഫറുകളുടെ അഭാവം കണക്കിലെടുത്ത് അദ്ദേഹം ടീമിൽ നിലനിന്നു .മുൻ പരിശീലകൻ കൂമാന്റെ ഇഷ്ട താരമായ കൗണ്ടിഞ്ഞോയോട് തുടരാൻ ആവശ്യപ്പെടുകയും ചെയ്തു . മിഡ്ഫീൽഡർ ഡെലിവർ ചെയ്യുമെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു.
ഡച്ച്മാന്റെ ചുമതലയുള്ള ആദ്യ വർഷത്തിൽ, ഡിസംബറിൽ പരിക്കേൽക്കുന്നതുവരെ കുട്ടീഞ്ഞോ പതിവായി കളിച്ചിരുന്നു.ഈ സീസണിൽ, പരിക്കിൽ നിന്ന് തിരിച്ചെത്തിയതിനുശേഷവും ടീമിൽ ഇടം നേടിയിരുന്നു.കറ്റാലൻ ക്ലബ്ബ് അദ്ദേഹത്തിന്റെ പ്രകടനത്തിൽ സന്തുഷ്ടരല്ല, എന്നിരുന്നാലും അവർ അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെ അംഗീകരിക്കുന്നുണ്ട് .4-3-3 സമ്പ്രദായത്തിൽ, ഔസ്മാൻ ഡെംബെലെ തിരിച്ചെത്തിയാൽ, കുട്ടീഞ്ഞോയുടെ എല്ലാ സാധ്യതയും അടയുകയും ചെയ്യും.ബാഴ്സലോണ കൗട്ടീനോയെ വിൽക്കാൻ ഒരുങ്ങുക ആണ്. ഇപ്പോൾ കൗട്ടീനോ ആണ് ബാഴ്സലോണയിൽ ഏറ്റവും വലിയ വേതനം വാങ്ങുന്ന താരം. കൗട്ടീനൊയെ ഈ ജനുവരിയിൽ ലോണിൽ അയക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. സമ്മറിൽ താരം ക്ലബ് വിടുകയും ചെയ്യും. പ്രീമിയർ ലീഗ് ക്ലവായ ന്യൂകാസിൽ ആണ് കൗട്ടീനോക്ക് ആയി മുന്നിൽ ഉള്ളത്.
ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കുട്ടീൻഹോ ലിവർപൂളിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് ബാഴ്സയിൽ എത്തുന്നത്.ലിവർപൂളിൽ അവസാന രണ്ട് സീസണുകളിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു അദ്ദേഹം 145 മില്യൺ ഡോളറിനാണ് ബാഴ്സയിലെത്തുന്നത്.വലിയ പ്രതീക്ഷയോടെയാണ് 2018 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂളിൽ നിന്ന് ക്യാമ്പ് നൗവിലേക്ക് ഒരു നീക്കം കുട്ടീഞ്ഞോ നീക്കം പൂർത്തിയാക്കിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായാണ് കാര്യങ്ങൾ സംഭവിച്ചത്.പരിക്കും മോശം ഫോമും മൂലം ബ്രസീലിയൻ താരത്തിന്റെ തന്റെ പ്രതിഭ പുറത്തെടുക്കാൻ സാധിച്ചില്ല.
2018 ൽ ബാഴ്സയിൽ എത്തിയതിനു ശേഷം ആദ്യ സീസണിൽ ബേധപെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട മതിപ്പുളവാക്കാൻ സാധിച്ചില്ല.2018/19 സീസണിൽ വളരെ മോശം പ്രകടനമാണ് താരത്തിൽ നിന്നുമുണ്ടായത്.അടുത്ത സീസണിൽ ബയേൺ മ്യൂണിക്കിലേക്ക് വായ്പയ്ക്ക് പോയി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്സലോണയിൽ തിരിച്ചെത്തിയ കുട്ടീഞ്ഞോ, ദീർഘകാല പരിക്ക് കാരണം പുറത്തു തെന്നെയായിരുന്നു.പരിക്ക് മൂലം കോപ്പ് അമേരിക്കയിൽ താരത്തിന് കളിക്കാനും സാധിച്ചില്ല. തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം 29 കാരൻ ചിലവഴിച്ചത് ഇംഗ്ലണ്ടിലാണ്. 2012 മുതൽ 2018 വരെ ആൻഫീൽഡിൽ ചിലവഴിച്ച ബ്രസീലിയൻ 201 മത്സരങ്ങളിൽ നിന്നും 54 ഗോളുകൾ നേടിയിട്ടുണ്ട്.