മാഞ്ചസ്റ്റർ സിറ്റിയെ തോൽ‌വിയിൽ നിന്നും രക്ഷിച്ച ഓഫ് സൈഡ് വിളി,ആസ്റ്റൺ വില്ലക്ക് നഷ്‌ടമായത് ഉറച്ച വിജയം |Coutinho

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഇന്നലെ നടന്ന മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ല മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർ റഫറിയുടെ കരുണ കൊണ്ടാണ് തോൽ‌വിയിൽ നിന്നും രക്ഷപെട്ടത്. വില്ല പാർക്കിൽ അരങ്ങേറിയ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 50 ആം മിനിറ്റിൽ എർലിംഗ് ഹാലണ്ടിന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി.74 ആം മിനിറ്റിൽ ലിയോൺ ബെയ്ലി ആസ്റ്റൻ വില്ലയുടെ സമനില ഗോൾ നേടി. എന്നാൽ 79ആം മിനുട്ടിൽ 1-1 എന്ന് നിൽക്കെ ആസ്റ്റൺ വില്ലയുടെ കൗട്ടീനോ നേടിയ ഗോൾ ഓഫ് സൈഡ് കാരണം നിഷേധിക്കപ്പെട്ടത് വലിയ വിവാദത്തിനു കാരണമായി മാറി.

ലിയോൺ ബെയ്‌ലി സമനില നേടിയതിന് തൊട്ടുപിന്നാലെ, കുട്ടീഞ്ഞോ ക്രോസ്ബാറിന് 25 വാര അകലെ നിന്ന് തൊടുത്ത മനോഹരമായ ഷോട്ട് സിറ്റി വലയിലെത്തിച്ചു. എന്നാൽ അതിനെ മുൻപേ റഫറി സൈമൺ ഹൂപ്പർ തന്റെ വിസിൽ മുഴക്കി.അസിസ്റ്റന്റ് റഫറി അഡ്രിയാൻ ഹോംസ് ഓഫ്സൈഡിനായി തന്റെ ഫ്ലാഗ് ഉയർത്തി.കൗട്ടീനോ ഗോൾ അടിക്കും മുമ്പ് തന്നെ റഫറി ഓഫ്സൈഡ് ആണെന്ന് പറഞ്ഞ് വിസിൽ ചെയ്തതിനാൽ ഗോൾ വാറിന്റെ പരിശോധനയിലേക്കും പോയില്ല.

ഓഫ്സൈഡ് വിളി വന്നില്ലായിരുന്നു എങ്കിൽ കളിയുടെ വിധി തന്നെ മാറിയേനെ. റഫറിയുടെ തീരുമാനത്തിനെതിരെ വില്ല പരിശീലകൻ സ്റ്റീവൻ ജെറാർഡ് പ്രതികരിക്കുകയും ചെയ്തു.ഗെയിമിന് ശേഷം ജെറാർഡ് ഉദ്യോഗസ്ഥരുമായി സംഭവം ചർച്ച ചെയ്തു, അവർ തങ്ങളുടെ തെറ്റ് സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു.

Rate this post