“കൗട്ടീഞ്ഞോ ഇനി ജെറാർഡിന് കീഴിൽ പന്ത് തട്ടും , ഔദ്യോഗിക പ്രഖ്യാപനമെത്തി”

വലിയ പ്രതീക്ഷകളോടെ വലിയ തുകക്ക് ബാഴ്‌സലോണയിൽ എത്തിയിട്ടും ഒരിക്കൽ പോലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത താരമാണ് കൗട്ടീഞ്ഞോ. ഇപ്പോഴിതാ തന്റെ കരിയർ തിരിച്ചു പിടിക്കാനൊരുങ്ങുന്ന ഓട്ടത്തിൽ വീണ്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തിയിരിക്കുകയാണ് ബ്രസീലിയൻ മിഡ്ഫീൽഡർ. മുൻ ലിവർപൂൾ സഹ താരമായിരുന്ന സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺ വില്ലയിലേക്ക് ലോണിലാണ് ബ്രസീലിയൻ തിരിച്ചെത്തിയത്.

ഈ സീസൺ അവസാനിക്കുന്നതു വരെയുള്ള ലോൺ കരാറിലാണ് കുട്ടീന്യോ ആസ്റ്റൺ വില്ലയിലേക്ക് വരുന്നത്. ഇത് രണ്ടാം തവണയാണ് കൂട്ടിൻഹോ ബാഴ്‌സലോണയിൽ നിന്നും ലോണിൽ പോകുന്നത് . നേരത്തെ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിലേക്ക് താരം ലോണിൽ പോയിരുന്നു.ഈ സീസണു ശേഷം താരത്തെ ആസ്റ്റൺ വില്ല സ്ഥിരം കരാറിൽ സ്വന്തമാക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 2018-ൽ 160 ദശലക്ഷം യൂറോയ്ക്ക് ലിവർപൂളിൽ നിന്നാണ് കൗട്ടീഞ്ഞോ ബാഴ്സയിൽ ചേർന്നത്.

ഈ സീസണിൽ ബാഴ്‌സലോണയുടെ 26 മത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിൽ മാത്രമാണ് കൗട്ടീഞ്ഞോ ആദ്യ ടീമിലെത്തിയത്. ഫസ്റ്റ് ടീമിൽ കളിക്കുക എന്ന ലക്ഷ്യം വെച്ചാണ് പ്രീമിയർ ലീഗിലേക്കുള്ള നീക്കം.അടുത്ത വർഷം ലോകകപ്പിനുള്ള ടീമിൽ ഇടം നേടാമെന്ന പ്രതീക്ഷ നിലനിർത്താൻ കൂടിയാണ് ബ്രസീലിയൻ ആസ്റ്റൺ വില്ലയിലേക്ക് കൂടുമാറിയത്.ബാഴ്‌സലോണയെ സംബന്ധിച്ച് താരത്തിന്റെ ട്രാൻസ്‌ഫർ കൊണ്ട് വിന്റർ ജാലകത്തിൽ സ്വന്തമാക്കിയ ഫെറൻ ടോറസിന്റെ രജിസ്‌ട്രേഷൻ നടത്താൻ കഴിയും.

2018 ൽ ബാഴ്സയിൽ എത്തിയതിനു ശേഷം ആദ്യ സീസണിൽ ബേധപെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട മതിപ്പുളവാക്കാൻ സാധിച്ചില്ല.2018/19 സീസണിൽ വളരെ മോശം പ്രകടനമാണ് താരത്തിൽ നിന്നുമുണ്ടായത്.അടുത്ത സീസണിൽ ബയേൺ മ്യൂണിക്കിലേക്ക് വായ്പയ്ക്ക് പോയി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്‌സലോണയിൽ തിരിച്ചെത്തിയ കുട്ടീഞ്ഞോ, ദീർഘകാല പരിക്ക് കാരണം പുറത്തു തെന്നെയായിരുന്നു.പരിക്ക് മൂലം കോപ്പ് അമേരിക്കയിൽ താരത്തിന് കളിക്കാനും സാധിച്ചില്ല. തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം 29 കാരൻ ചിലവഴിച്ചത് ഇംഗ്ലണ്ടിലാണ്. 2012 മുതൽ 2018 വരെ ആൻഫീൽഡിൽ ചിലവഴിച്ച ബ്രസീലിയൻ 201 മത്സരങ്ങളിൽ നിന്നും 54 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post