“കൗട്ടീഞ്ഞോയുടെ മികവിൽ യൂണൈറ്റഡിനെ തളച്ച് ആസ്റ്റൺ വില്ല : വിജയത്തോടെ പിഎസ്ജി : ലെവെൻഡോസ്‌കിയുടെ ഹാട്രിക്കിൽ ബയേൺ : യുവന്റസിനും ജയം “

ഫ്രഞ്ച് ലീഗിൽ പിസ്ജിക്ക് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റേഡ് ബ്രെസ്റ്റോയിസിനെതിരെ കൈലിയൻ എംബാപ്പെയുടെയും തിലോ കെഹ്‌ററുടെയും ഗോളുകൾ 2-0ന് സ്വന്തം തട്ടകത്തിൽ വിജയം നേടിയെടുക്കുകയായിരുന്നു. പാരീസ് ലീഗ് 1 ലെ 11 പോയിന്റ് ലീഡ് തിരിച്ചുപിടിച്ചു.1985 ന് ശേഷം PSG യ്‌ക്കെതിരായ അവരുടെ ആദ്യത്തെ വിജയത്തിനായി ഇറങ്ങിയ ബ്രെസ്റ്റ് ആദ്യ മിനിറ്റുകളിൽ മികച്ച പ്രകടനമാണ് നടത്തിയത് .ആദ്യ 20 മിനിറ്റിൽ മൂന്ന് ഷോട്ടുകൾ ലക്ഷ്യത്തിലെകടിച്ചു.

എന്നാൽ 32 ആം മിനുട്ടിൽ എംബാപ്പയിലൂടെ പിഎസ്ജി ലീഡ് നേടി. താരത്തിന്റെ ഈ സീസണിലെ പത്താമത്തെ ലീഗ് ഗോളായിരുന്നു ഇത്.രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ മാർക്കോ വെറാട്ടി ലീഡ് ഇരട്ടിയാക്കി എന്ന് തോന്നിച്ചെങ്കിലും അദ്ദേഹത്തിന്റെ ആംഗിൾ ഷോട്ട് പോസ്റ്റിൽ തട്ടി.53-ാം മിനിറ്റിൽ ന്യൂനോ മെൻഡസിന്റെ കട്ട്ബാക്കിൽ നിന്ന് പിഎസ്ജിയുടെ ജർമ്മനി ഡിഫൻഡർ കെഹ്റർ 2-0 ന് മുന്നിലെത്തി. 21 മത്സരങ്ങളിൽ നിന്നും 50 പോയിന്റുമായി എതിരാളികൾ ഇല്ലാതെ മുന്നേറുകയാണ് പിഎസ്ജി .

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഫിലിപ്പെ കൗട്ടീനോയുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ആസ്റ്റൺ വില്ല .രണ്ടാം പകുതിയിൽ ഇറങ്ങി കേവലം 14 മിനിറ്റിനുള്ളിൽ ഒരു അസിസ്റ്റും ഒരു ഗോളും സമ്മാനിച്ചാണ് ‘ലിറ്റിൽ മജീഷ്യൻ’ ടീമിനെ തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വില്ല പാർക്കിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ആസ്റ്റൻ വില്ലയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് കുട്ടീന്യോയാണ്.

പ്രീമിയർ ലീഗിൽ സ്വപ്ന സമാനമായ തിരിച്ചുവരവ് തന്നെയാണ് ഫിലിപ്പെ കുട്ടിന്യോ നടത്തിയിരിക്കുന്നത്. ബാഴ്സലോണയിൽ നിന്ന് ലോണിൽ ഒരാഴ്ച മുൻപാണ് 29 കാരനായ കുട്ടീന്യോ ആസ്റ്റൻ വില്ലയിൽ എത്തിയത്. ലിവർപൂളിലെ മുൻ സഹതാരവും ആസ്റ്റൻ വില്ലയുടെ പരിശീലകനുമായ സ്റ്റീവൻ ജെറാർഡിന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് ബ്രസീലിയൻ താരത്തെ ആസ്റ്റൻ വില്ലയിലേക്ക് കൊണ്ടുവന്നത്.റൊണാൾഡോയും റാഷ്ഫോർഡും ഇല്ലാതെ ഇറങ്ങിയ യുണൈറ്റഡ് ആറാം മിനുട്ടിൽ തന്നെ ഇന്ന് ലീഡ് എടുത്തു. ആസ്റ്റൺ വില്ല ഗോൾ കീപ്പർ മാർട്ടിനെസിന്റെ വലിയ പിഴവിൽ നിന്നായിരുന്നു ഗോൾ.

ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് എളുപ്പത്തിൽ മാർട്ടിനെസിന് തടയാമെങ്കിലും താരത്തിന് പിഴച്ചു. യുണൈറ്റഡ് ലീഡും എടുത്തു.67ആം മിനുട്ടിൽ ബ്രൂണോ യുണൈറ്റഡിന്റെ ലീഡ് ഉയർത്തി. 76ആം മിനുട്ടിൽ കൗട്ടീനോ നൽകിയ പാസിൽ നിന്ന് റാംസി ഗോൾ നേടിയതോടെ ആസ്റ്റൺ വില്ല കളിയിലേക്ക് തിരികെ വന്നു. സ്കോർ 1-2. 81ആം മിനുട്ടിൽ കൗട്ടീനോ വല കണ്ടെത്തി. സ്കോർ 2-2.20 മത്സരങ്ങളിൽ 32 പോയിന്റുമായി യുണൈറ്റഡ് ഇപ്പോൾ ഏഴാം സ്ഥാനത്താണ്. ആസ്റ്റൺ വില്ല 23 പോയിന്റുമായി 13ആം സ്ഥാനത്തും നിൽക്കുന്നു.

ബുണ്ടസ് ലീഗയിൽ എഫ്സി കൊളോനിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക്.ഹാട്രിക്കുമായി പോളിഷ് സൂപ്പർ സ്റ്റാർ റോബർട്ട് ലെവൻഡോസ്കിയാണ് ബയേണിന്റെ ജയത്തിന് ചുക്കാൻ പിടിച്ചത്. കോരെന്റിൻ ടൊളിസോയാണ് മറ്റൊരു ഗോൾ നേടിയത്. തോമസ് മുള്ളർ, ലെറോയ് സാനെ എന്നിവർ രണ്ട് ഗോളുകൾക്ക് വീതം വഴിയൊരുക്കി. തുടർച്ചയായ 66ആം മത്സരത്തിലാണ് ബയേൺ ഗോളടിച്ച് തുടങ്ങുന്നത്. 9 ,62 ,74 മിനിറ്റുകളിൽ ആയിരുന്നു ലെവെൻഡോസ്‌കിയുടെ ഗോൾ. 25 ആം മിനുട്ടിൽ ടോലിസോ നാലാം ഗോൾ നേടി.ഈ സീസണിൽ ലെവൻഡോസ്കിയുടെ 24ആം ഗോളായിരുന്നു ഇത്. ഈ ജയത്തോട് കൂടി ജർമ്മനിയിൽ ആറ് പോയന്റിന്റെ ലീഡ് നേടാൻ ബയേണിനായി.

ഇറ്റാലിയൻ സിരി എ യിൽ യുവന്റസിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ യുഡിനീസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ ജയമാണ് നേടിയത്.പൗലോ ഡിബാല (19 ‘) വെസ്റ്റൺ മക്കെന്നി (79’) എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു യുവന്റസിനെ ജയം.22 മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി യുവന്റസ് അഞ്ചാമതാണ് 20 പോയിന്റുമായി 14-ാം സ്ഥാനത്താണ് യുഡിനീസ്.യുവന്റസ് പരിശീലകനെന്ന നിലയിൽ തന്റെ 300-ാം മത്സരം അലെഗ്രി അടയാളപ്പെടുത്തിയപ്പോൾ , ജിയോവാനി ട്രാപട്ടോണി, മാർസെല്ലോ ലിപ്പി എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ പരിശീലകനായി.

Rate this post