
❝പ്രീമിയർ ലീഗിലേക്ക് തിരിച്ചു വന്നാൽ ബ്രസീലിയൻ താരത്തിന് കരിയർ തിരിച്ചു പിടിക്കാനാവുമോ ?❞
ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കുട്ടീൻഹോ ലിവർപൂളിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് ബാഴ്സയിൽ എത്തുന്നത്.ലിവർപൂളിൽ അവസാന രണ്ട് സീസണുകളിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു അദ്ദേഹം 145 മില്യൺ ഡോളറിനാണ് ബാഴ്സയിലെത്തുന്നത്.ബാഴ്‌സ യൂണിവേഴ്സൽ അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിൽ, ലോകമെമ്പാടുമുള്ള ആരാധകർ ഫിലിപ്പ് കൊട്ടിൻഹോയെ ഏറ്റവും മോശം സൈനിങ്ങായാണ് തെരെഞ്ഞെടുത്തത്. തന്റെ തുടക്ക കാലത്ത് മികവ് തെളിയിച്ച ബ്രസീലിയൻ പിന്നീട് നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. 2019 ൽ ബയേണിലേക് ലോണിൽ പോയ കൂട്ടിൻഹോ അവിടെ ട്രെബിൾ നേടി ശ്രദ്ധേയനായി. എന്നാൽ ബാഴ്‌സയിലേക്ക് തിരിച്ചെത്തിയെങ്കിലും നിരാശ തന്നേയായിരുന്നു ഫലം.
പ്രതിവർഷം 22 ദശലക്ഷം യൂറോ സമ്പാദിക്കുന്ന ആദ്യ ടീം സ്ക്വാഡിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അംഗങ്ങളിൽ ഒരാളാണ് അദ്ദേഹം. 2023 വരെ ബ്രസീലിയന് ബാഴ്സയിൽ കരാറുണ്ട്.അടുത്ത മാസത്തെ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തിന് ഒരു ഓഫർ വരുമെന്ന പ്രതീക്ഷയിലാണ് ബാഴ്സ. പുതിയ റിപോർട്ടുകൾ അനുസരിച്ച് കുട്ടീഞ്ഞോ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ട്.ഇംഗ്ലീഷ് ഫുട്ബോളിലെ പുതിയ സാമ്പത്തിക ശക്തിയായ ന്യൂ കാസിലും അന്റോണിയോ കോണ്ടെയുടെ സ്പർസും താരത്തിന് വേണ്ടി ശ്രമം നടത്തിയിരുന്നു.കുട്ടീഞ്ഞോയുടെ ഏജന്റുമാർ റാഫ ബെനിറ്റസിന്റെ എവർട്ടണുമായി ബന്ധപ്പെട്ടതിനാൽ പ്ലേമേക്കർ മെഴ്‌സിസൈഡിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്ന് മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നു.

എവർട്ടണും ലിവർപൂളും തമ്മിലുള്ള മത്സരം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് അത്കൊണ്ട് തന്നെ ഈ നീക്കം ലിവർപൂൾ ആരാധകരെ നിരാശരാക്കിയേക്കാം. ലിവർപൂൾ കൂട്ടിൻഹോയെ വിറ്റ പണം കൊണ്ടാണ് വിർജിൽ വാൻ ഡിജിക്കിനെയും അലിസണിനെയും സ്വന്തമാക്കിയയത്.കുട്ടീഞ്ഞോ എവർട്ടണിലേക്കുള്ള ഒരു നീക്കം അംഗീകരിക്കുകയാണെങ്കിൽ, പ്രീമിയർ ലീഗ് കലണ്ടറിലെ ഏറ്റവും സ്ഫോ ടനാത്മകമായ മത്സരങ്ങളിൽ ഒന്നായ മെഴ്‌സിസൈഡ് ഡെർബി തീർച്ചയായും ശ്രദ്ധ കേന്ദ്രമാവും.ഈ സീസണിൽ പരിക്കിൽ നിന്നും മോചിതനായിവന്ന ശേഷം കുട്ടീഞ്ഞോയ്ക്ക് അവസരങ്ങൾ ലഭിച്ചു – 2020/21 ന്റെ തുടക്കത്തിൽ റൊണാൾഡ് കോമാന്റെ കീഴിൽ. പക്ഷേ, 16 ഗെയിമുകളിലായി ഫീൽഡിൽ ചെലവഴിച്ച 608 മിനുട്ടുകൾ മാത്രമാണ്.അത് കൊണ്ട് തന്നെ സാവിയുടെ ടീമിലും ബ്രസീലിയന് അവസരം ലഭിച്ചില്ല.
Two Premier League clubs interested in signing Philippe Coutinho – https://t.co/EQyaRwFb4T
— Barça Universal (@BarcaUniversal) December 22, 2021
2018 ൽ ബാഴ്സയിൽ എത്തിയതിനു ശേഷം ആദ്യ സീസണിൽ ബേധപെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട മതിപ്പുളവാക്കാൻ സാധിച്ചില്ല.2018/19 സീസണിൽ വളരെ മോശം പ്രകടനമാണ് താരത്തിൽ നിന്നുമുണ്ടായത്.അടുത്ത സീസണിൽ ബയേൺ മ്യൂണിക്കിലേക്ക് വായ്പയ്ക്ക് പോയി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്‌സലോണയിൽ തിരിച്ചെത്തിയ കുട്ടീഞ്ഞോ, ദീർഘകാല പരിക്ക് കാരണം പുറത്തു തെന്നെയായിരുന്നു.പരിക്ക് മൂലം കോപ്പ് അമേരിക്കയിൽ താരത്തിന് കളിക്കാനും സാധിച്ചില്ല.
Once upon a time, lfc had this little magician in Philip Coutinho.. Too bad he made that unfortunate transfer and his career is in shambles now…. The Coutinho junction as we used to say pic.twitter.com/JZAgpdbXBr
— JUNIOR_ KOBBY 13 😊 🇬🇭 (@13Kobby) December 22, 2021