ഫുട്ബോൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യൻ റൊമേറോ

അർജന്റീനയുടെ ദേശീയ ടീമിന് ലഭിച്ച അപൂർവ്വമായ ഒരു മാണിക്യമാണ് ക്രിസ്റ്റ്യൻ റൊമേറോ എന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കഴിഞ്ഞ കോപ്പ അമേരിക്ക ആരംഭിക്കുന്നതിന്റെ തൊട്ടു മുന്നേയാണ് അദ്ദേഹം അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്ന് കോപ്പ അമേരിക്ക കിരീടം നേടിക്കൊടുക്കുന്നതിൽ വലിയൊരു റോൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ന് അർജന്റീനയിലെ പ്രധാനപ്പെട്ട താരമാണ് എന്ന് മാത്രമല്ല അദ്ദേഹം അരങ്ങേറ്റം നടത്തിയതിന് ശേഷം വളരെ കുറഞ്ഞ ഗോളുകൾ മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്.

എന്നാൽ ചില വെളിപ്പെടുത്തലുകൾ ഇപ്പോൾ റൊമേറോ നടത്തിയിട്ടുണ്ട്. അതായത് 5 വർഷങ്ങൾക്കു മുമ്പ് തന്റെ ജന്മസ്ഥലമായ കോർഡോബയിലെ ബെൽഗ്രാനോ എന്ന ക്ലബ്ബിനു വേണ്ടിയായിരുന്നു റൊമേറോ കളിച്ചിരുന്നത്.ആ കാലഘട്ടത്തിൽ ഒരു മോശം സമയം താരത്തിന് ഉണ്ടായിരുന്നു.അന്ന് റൊമേറോ ഫുട്ബോൾ ഉപേക്ഷിക്കാൻ പോലും ആലോചിച്ചിരുന്നു.

‘ അർജന്റീന ടീമിൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുന്നതും ആരാധകരുടെ ആവേശവും പിന്തുണയും കാണുന്നതും ഞാൻ വളരെയധികം ആസ്വദിക്കുന്നുണ്ട്.തീർച്ചയായും ഞാൻ വിരമിച്ചു കഴിഞ്ഞാൽ ഈ നിമിഷങ്ങളൊക്കെ ഞാൻ ഓർത്തു കൊണ്ടേയിരിക്കും. അഞ്ചു വർഷങ്ങൾക്കു മുമ്പ് ഞാൻ കോർഡോബയിൽ ആയിരുന്നു. ആ കാലഘട്ടത്തിൽ എനിക്ക് ഒരു മോശം സമയമുണ്ടായിരുന്നു.അന്ന് ഫുട്ബോൾ ഉപേക്ഷിക്കാൻ പോലും ഞാൻ ആലോചിച്ചിരുന്നു.

ഇപ്പോൾ മത്സരത്തിന് മുന്നേ അർജന്റീനയുടെ ദേശീയ ഗാനം കേൾക്കുമ്പോൾ ഞാൻ കരയാൻ ആഗ്രഹിക്കാറുണ്ട്.പക്ഷേ ഞാൻ കരയാറില്ല. കാരണം ആളുകൾക്ക് മുന്നിൽ ഞാൻ പരിഹാസ്യനാവാൻ ഒരുക്കമല്ല. പക്ഷേ എനിക്ക് ആ ഗാനം കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാവാറുണ്ട്.ഞാൻ ഇവിടെ പുതുതായി എത്തിയ സമയത്ത് അവർ എന്നെ സ്വീകരിച്ച രീതി അവിശ്വസനീയമായിരുന്നു ‘ റൊമേറോ പറഞ്ഞു.

തീർച്ചയായും തന്റെ മോശം സമയങ്ങളെയൊക്കെ തരണം ചെയ്തു കടന്നു വന്നാണ് റൊമേറോ ഇന്ന് ഈ നിലയിൽ എത്തിയിരിക്കുന്നത്.മോശം സമയത്ത് അദ്ദേഹം വിരമിച്ചിരുന്നുവെങ്കിൽ അർജന്റീനക്ക് നഷ്ടപ്പെടുക ഒരു പ്രതിഭാധനനായ താരത്തെയായിരുന്നു.

Rate this post