റൊണാൾഡോയോ അല്ല മെസ്സിയോ? ഇഷ്ടപെട്ട താരത്തെ കുറിച്ചു മനസ്സു തുറന്ന് ആർതർ

മെസ്സിയും റൊണാൾഡോയും തമ്മിലുള്ള വ്യത്യാസത്തെ തുറന്നു പറഞ്ഞ് ജുവന്റസിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ ആർതർ മെലോ. കഴിഞ്ഞ സമ്മറിൽ മെസ്സിയുടെ ബാഴ്സയിൽ നിന്നും ജുവെന്റസിൽ എത്തിയ താരം നിലവിൽ തന്റെ ആദ്യ സീസണിൽ റൊണാൾഡോയോടുമൊത്തു മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

“ക്രിസ്റ്റ്യാനോ എല്ലാവരോടുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു. അദ്ദേഹം എല്ലാവരോടും ഡ്രെസ്സിങ് റൂമിൽ അടുത്ത് ഇടപഴകുന്നു. അദ്ദേഹം മെസ്സിയേക്കാളും സജീവമാണ്. ഒരുപക്ഷേ ഞങ്ങൾ ഒരേ ഭാഷ സംസാരിക്കുന്നത് കൊണ്ടാവാം ഞങ്ങൾക്കിടയിൽ ഇത്രയും നല്ലൊരു ബന്ധമുണ്ടായത്.”

“ഓരോരുത്തർക്കും തന്റെ നേതൃപാടവം പ്രകടമാക്കുന്നതിൽ അവരുടേതായ രീതികളുണ്ട്. മെസ്സി വാകുകളെക്കാൾ തന്റെ പ്രവർത്തികൊണ്ട് അത് വ്യക്തമാകുന്നു.”

“പന്ത് ലഭിക്കുമ്പോൾ ജയികണമെന്ന ഒറ്റ ലക്ഷ്യത്തോടെ അദ്ദേഹം മുന്നേറുന്നു.”

തനിക്ക് ആരോടാണ് കൂടുതൽ ഇഷ്ടമെന്നു ആർതറിനോട് ചോദിച്ചപ്പോൾ, നിസംശയം താരം പറഞ്ഞതിങ്ങനെ:

“ക്രിസ്റ്റ്യാനോ!!!”

“അദ്ദേഹവുമായി ചായ കുടി ബന്ധമൊന്നുമില്ലെങ്കിലും, ഞങ്ങൾക്കിടയിൽ നല്ലൊരു ബന്ധം ഉണ്ട്.”

“ക്രിസ്റ്റ്യാനോ തന്റെ ടീം അംഗങ്ങൾക്ക് എന്തു പ്രശ്നമുണ്ടെങ്കിലും കട്ടക്ക് കൂടെയുണ്ടാകും. അതിനെ അതിജയിക്കാനുള്ള പ്രചോദനവും അദ്ദേഹത്തിൽ നിന്നും ഞങ്ങൾക്ക് ലഭിക്കാറുണ്ട്.”

“അദ്ദേഹത്തിന് ചാന്സുകളിൽ വിശ്വാസമില്ല. അദ്ദേഹം കഠിനാദ്ധ്വാനിയാണ്. എന്നോട് എന്തു കഴിക്കണം എന്തു കഴിക്കരുത് എന്നെല്ലാം പറഞ്ഞുതരും.”