❝ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു 36 വയസ്സുകാരനെപ്പോലെയായി ❞

പ്രീമിയർ ലീഗിൽ കിംഗ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റിയോട് 4-2 ന്റെ നിരാശാജനകമായ തോൽവിയാണു യുണൈറ്റഡ് ഏറ്റുവാങ്ങിയത്. വമ്പൻ താര നിര അണിനിരന്നിട്ടും ദയനീയ തോൽവിയാണ് യുണൈറ്റഡ്‌ ഏറ്റുവാങ്ങിയത്. പ്രീമിയർ ലീഗിലെ മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ച് മത്സരങ്ങൾ അത്ര മികച്ചതെയിരുന്നില്ല.

പ്രീമിയർ ലീഗിലെ അവസാന മൂന്നു മത്സരങ്ങളിലും സൂപ്പർ താരത്തിന് ഗോളുകളൊന്നും നേടനുമായില്ല.അവസാന മത്സരത്തിലെ തോൽവിയെത്തുടർന്ന് പോർച്ചുഗൽ താരം അസ്വസ്ഥനായിരുന്നു. മത്സര ശേഷം നേരെ ടണലിലേക്ക് പോയ റൊണാൾഡോയെ സോൾഷ്യർ തിരിച്ചു വിളിക്കുകയും ആരാധകരെ അഭിവാദ്യം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.മുൻ റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് ഇന്റർനാഷണൽ ടോണി കാസ്കരിനോ അഞ്ച് തവണ ബാലൺ ഡി ഓർ വിജയിയെക്കുറിച്ച് അതിശയിപ്പിക്കുന്ന ഒരു അവകാശവാദം ഉന്നയിച്ചു.

“റൊണാൾഡോ ഇപ്പോൾ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ സ്കോർ ചെയ്തിട്ടില്ല. അവർക്ക് ശരിക്കും ആവശ്യമില്ലാത്ത ഒരു ആഡംബര കളിക്കാരനാണ്. റൊണാൾഡോയുടെ വരവ് ഓലെ ഗുന്നാർ സോൾസ്‌ജെയറിന് തിരിച്ചടിയാകുമോ?” എന്നും സംശയം പ്രകടിപ്പിച്ചു. “റൊണാൾഡോ ഇപ്പോഴും ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് ശനിയാഴ്ച പ്രത്യേകിച്ച് ഒരു നല്ല ഗെയിം പുറത്തെടുക്കാനായില്ല. പോർചുഗലിനായി കഴിഞ്ഞ മത്സരത്തിൽ 90 മിനുട്ടും കളിച്ച റൊണാൾഡോ ലെസ്റ്ററിനെതിരെ ആദ്യമായി ഒരു 36-കാരനെപ്പോലെ കളിച്ചു.പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങൾ കളിച്ച റൊണാൾഡോ മൂന്നു ഗോളുകളാണ് നേടിയത്.

സെപ്റ്റംബറിൽ പ്ലയെർ ഓഫ് ദി മന്ത് അവാർഡും നേടി. എന്നാൽ സൂപ്പർ താരത്തിന് അവസാന മൂന്നു മത്സരങ്ങളിലും ഗോൾ നേടാനും സാധിച്ചില്ല. എവർട്ടനെതിരായ മത്സരത്തിൽ ബെഞ്ചിൽ ഇരുത്തിയതിൽ റൊണാൾഡോ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ട്രാൻസ്ഫർ വിൻഡോകളിലൊനന്നായിരുന്നു കടന്നു പോയത്.പക്ഷേ ഈ സീസണിൽ പ്രതീക്ഷകൾ നിറവേറ്റാൻ പാടുപെട്ടു. സോൾസ്‌ജെയറിന്റെ ടീം തിരഞ്ഞെടുപ്പും തന്ത്രങ്ങളും കടുത്ത വിമർശനത്തിന് വിധേയമായി.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലുപ്പത്തിലുള്ള ഒരു ക്ലബ് നിയന്ത്രിക്കാൻ നോർവീജിയൻ താരത്തിന് കഴിവില്ലെന്ന് പല ആരാധകരും പണ്ഡിതരും വിശ്വസിക്കുന്നു.

Rate this post