മോശം പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,അൽ നാസർ സൗദി കിംഗ്സ് കപ്പിൽ നിന്നും പുറത്ത്
സൗദി പ്രൊ ലീഗ് ടീം അൽ നസ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചേർന്നതിന് ശേഷം ക്ലബിന് കഷ്ടകാലമാണ് എന്ന് പറയേണ്ടി വരും. ഇന്നലെ നടന്ന കിങ്‌സ് കപ്പ് സെമിഫൈനലിൽ അൽ നാസര് അൽ വഹ്ദയോട് ഒരു ഗോളിന് തോറ്റ് പുറത്തായിരിക്കുകയാണ്.
ആദ്യ പകുതിയിൽ ജീൻ-ഡേവിഡ് ബ്യൂഗലിന്റെ ഗംഭീരമായ ബൈസിക്കിൾ കിക്ക് ഗോളാണ് അൽ വഹ്ദക്ക് വിജയം നേടി കൊടുത്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശപ്പെടുത്തിയ മത്സരത്തിൽ 40 മിനുട്ടും പത്തു പേരായി കളിച്ചത്തിട്ടും അൽ നസ്റിന് ഒരു ഗോൾ നേടാൻ സാധിച്ചില്ല. ആദ്യ പകുതിയിലെ 23 ആം മിനുട്ടിൽ ആണ് അൽ വഹ്ദ ഗോൾ നേടിയത്.മോണിർ എൽ കജോയിയുടെ മികച്ച രണ്ടു രക്ഷപ്പടുത്തലുകൾ റൊണാൾഡോയെ സ്കോർ ചെയ്യുന്നതിൽ നിന്നും തടയുകയും ചെയ്തു.
സെന്റർബാക്ക് അബ്ദുല്ല അൽ-ഹാഫിത്ത് ചുവപ്പ് കാർഡ് കണ്ട പുറത്ത് പോയി അൽ വഹ്ദ പത്തു പേരായി ചുരുങ്ങിയെങ്കിലും ആ അവസരം മുതലാക്കാൻ റൊണാൾഡോക്കും അൽ നസ്റിനും സാധിച്ചില്ല.അൽ നാസർ ഇപ്പോൾ അവരുടെ അവസാന മൂന്നു മത്‌സരങ്ങളിൽ നിന്നും ഒരു ഗോൾ പോലും നേടിയിട്ടില്ല.രണ്ട് മണിക്കൂറും 54 മിനിറ്റും കളിച്ചിട്ടും റൊണാൾഡോക്കും ഒരു ഗോൾ പോലും നേടാൻ സാധിച്ചിട്ടില്ല.
🚨 Cristiano Ronaldo with Al-Nassr so far:
— Al Nassr ➐ (@Al_Nassrt) April 24, 2023
❌ Lost Riyadh Super Cup
❌ Lost Saudi Super Cup
❌ Lost 1st in the Saudi League
❌ Lost Saudi King Cup
Worst signing of all time. pic.twitter.com/iJ5OwGRoEI
സൗദി കിങ്‌സ് കപ്പിൽ നിന്നും പുറത്തായതോടെ അൽ നസ്റിന് സീസണിൽ ഇനി ഒരു കിരീടമെങ്കിലും ലഭിക്കുമോ എന്നത് സംശയമാണ്.സൗദി പ്രൊ ലീഗിലെ ഒന്നാം സ്ഥാനവും അവർക്ക് നഷ്ടമായിരുന്നു