അൽ നാസറിന്റെ തോൽവിക്ക് ശേഷം ദേഷ്യത്തോടെ വെള്ളക്കുപ്പികൾ ചവിട്ടിയും ക്യാപ്റ്റന്റെ ആംബാൻഡ് വലിച്ചെറിഞ്ഞും ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ കിരീട എതിരാളികളായ അൽ-ഇത്തിഹാദിനോട് അൽ-നസ്ർ ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. റൊമാരിഞ്ഞോ നേടിയ ഗോളാണ് ഇത്തിഹാദിന് വിജയം സമ്മാനിച്ചത്. ഇതോടുകൂടി അൽ നസ്റിന് ഒന്നാം സ്ഥാനം നഷ്ടമായിട്ടുണ്ട്.ഒരു പോയിന്റ് ലീഡിൽ ഇത്തിഹാദാണ് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.സൗദി ക്ലബ്ബിൽ എത്തിയതിന് ശേഷം റൊണാൾഡോയുടെ ആദ്യ തോൽവിയാണിത്.

38-കാരൻ ഇപ്പോൾ തന്റെ അവസാന രണ്ട് ഔട്ടിംഗുകളിൽ ഗോൾ കണ്ടെത്തുന്നതിൽ പരാജയപെട്ടു. മത്സരത്തിലെ തോൽ‌വിയിൽ ക്രിസ്റ്റ്യാനോ നിരാശനായിരുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് നിരാശയോടെ തല കുലുക്കുന്നത് കാണാം.മത്സരത്തിൽ തോൽവി വഴങ്ങിയതോടെ തന്റെ ശാന്തമായ സ്വഭാവം നിലനിർത്താൻ റൊണാൾഡോക്ക് കഴിഞ്ഞില്ല.

തീർത്തും അസ്വസ്ഥനായാണ് റൊണാൾഡോ മൈതാനത്തു നിന്നും ഡ്രസിങ് റൂമിലേക്ക് പോയത്. അതിനിടയിൽ അവിടെ ഗ്രൗണ്ടിന്റെ വശത്ത് കിടന്നിരുന്ന വെള്ളത്തിന്റെ ബോട്ടിലുകൾ താരം തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. കൂക്കി വിളികളോടെയാണ് അൽ ഇത്തിഹാദ് ആരാധകർ ഇതിനെ സ്വീകരിച്ചത്.ഒരു ടീമംഗം ആശ്വസിപ്പിച്ചെങ്കിലും, മത്സരഫലത്തിൽ റൊണാൾഡോ അപ്പോഴും അസ്വസ്ഥനായിരുന്നു.

സൗദി പ്രൊ ലീഗിൽ ആദ്യത്തെ ഏതാനും മത്സരങ്ങളിൽ ഫോമിലെത്താൻ റൊണാൾഡോക്ക് കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. ഫെബ്രുവരിയിൽ നാല് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയതിന് ശേഷം ഇന്നലത്തെ നിർണായക മത്സരത്തിൽ ഏവരുടെയും ശ്രദ്ധ റൊണാൾഡോയിലായിരുന്നു. പക്ഷെ ടീമിനെ വിജയത്തിലെത്തിക്കാൻ റൊണാൾഡോക്ക് സാധിച്ചില്ല.

Rate this post