എറിക് ടെൻ ഹാഗിനോട് അപേക്ഷയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രൊഫഷണൽ കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ടോട്ടൻഹാമിനെതിരായ മിഡ് വീക്ക് മത്സരത്തിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പോർച്ചുഗീസ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നിന്ന് പുറത്താക്കിയിരുന്നു.

മുൻ റയൽ മാഡ്രിഡ് ഫോർവേഡ് ഇംഗ്ലീഷ് ക്ലബ്ബിന്റെ റിസർവ് ടീമിനൊപ്പം പരിശീലനം നടത്തേണ്ടി വന്നു.മാനേജറുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിൽ റൊണാൾഡോ ടെൻ ഹാഗിനോട് ഫസ്റ്റ്-ടീം സ്ക്വാഡിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായി മിറർ റിപ്പോർട്ട് ചെയ്തു.2022 ലോകകപ്പിന് ഏറ്റവും മികച്ച അവസ്ഥയിൽ പോകുന്നതിനു റൊണാൾഡോ താല്പര്യപെടുന്നതിന്റെ ഭാഗമായാണ് ഈ ആവശ്യം പരിശീലകന് മുന്നിൽ വെച്ചത്.ഈ മാസം നിർണായകമാണെന്നും 37-ാം വയസ്സിൽ പോർച്ചുഗലിനൊപ്പമുള്ള ലോകകപ്പിലെ തന്റെ അവസാന അവസരമാണിതെന്നും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്.

ടോട്ടൻഹാം മത്സരത്തിന് ശേഷം നടന്ന സംഭവത്തിന് ശേഷം അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ തന്റെ സമീപകാല പെരുമാറ്റത്തിന് ക്ഷമ ചോദിയ്ക്കാൻ റൊണാൾഡോ തയ്യാറായിരുന്നില്ല.മത്സരത്തിന് ശേഷം തന്നോട് സംസാരിക്കുമെന്ന് ഡച്ച് പരിശീലകൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഒരു പത്രസമ്മേളനത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമല്ലെന്നും ഇത് അനുവദിക്കില്ലെന്നും പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം വിഷയം മേശപ്പുറത്ത് വെച്ചു.

ക്രിസ്റ്റ്യാനോയ്ക്ക് മാപ്പ് പറയുകയല്ലാതെ വേറെ വഴിയില്ല.ക്ലബ്ബിൽ നിന്നോ കളിക്കുന്ന സ്റ്റാഫിൽ നിന്നോ അദ്ദേഹത്തിന് പിന്തുണയില്ല, ജനുവരിയിൽ യുണൈറ്റഡ് 37 കാരനെ സൗജന്യമായി വിടാൻ തയ്യാറാണ്. ഇപ്പോൾ തന്നെ താരം തന്റെ ഏജന്റ് ജോർജ്ജ് മെൻഡസുമായി ചേർന്ന് ഒരു പുതിയ ക്ലബ് കണ്ടെത്താനുള്ള ശ്രമത്തിലാണ്.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചാമ്പ്യൻസ് ലീഗ് ക്ലബ്ബിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും ആരും താരത്തെ സ്വന്തമാക്കാൻ മുന്നോട്ട് വന്നില്ല.

Rate this post