നാല് വ്യത്യസ്ത ലീഗുകളിൽ ടോപ് സ്കോററാവുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ഫുട്ബോളിലെ ഫുട്ബോളിലെ റെക്കോഡുകൾ ഓരോന്നും സ്വന്തം പേരിൽ എഴുതിച്ചേർക്കുകയാണ് പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗില്‍ വമ്പൻ റെക്കോര്‍ഡ് സ്വന്തമാക്കിയ റൊണാൾഡോ നാല് വ്യത്യസ്‌ത ലീഗുകളിൽ ഏറ്റവും കൂടുതൽ ടോപ് സ്‌കോറർ ആകുന്ന ആദ്യ ഫുട്‌ബോൾ താരമെന്ന റെക്കോർഡും സ്വന്തമാക്കി.

സീസണിലെ 31 മത്സരങ്ങളില്‍ നിന്ന് 35 ഗോളുമായാണ് പോര്‍ച്ചുഗീസ് താരം ടോപ് സ്‌കോററായത്.അല്‍ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് റൊണാള്‍ഡോ ഗോള്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. മത്സരത്തില്‍ രണ്ട് ഗോളുകളാണ് അല്‍ നസറിന്റെ നായകന്‍ അടിച്ചുകൂട്ടിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലും 69-ാം മിനിറ്റിലുമാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്. അൽ നാസറിന് വേണ്ടി കളിക്കുമ്പോൾ 2019 സീസണിൽ 34 ഗോളുകൾ നേടിയ അബ്ദുറസാഖ് ഹംദല്ലയുടെ റെക്കോർഡ് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തകർത്തത്.

സൗദി പ്രോ ലീഗ് റെക്കോർഡ് തകർത്തതിന് പിന്നാലെ റൊണാൾഡോ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചു.”ഞാൻ റെക്കോർഡുകൾ പിന്തുടരുന്നില്ല, റെക്കോർഡുകൾ എന്നെ പിന്തുടരുന്നു,” റൊണാൾഡോ പോസ്റ്റിന് അടിക്കുറിപ്പ് നൽകി.നാല് വ്യത്യസ്ത ലീഗുകളിൽ ടോപ് സ്കോററാവുന്ന ആദ്യ ഫുട്ബാളറെന്ന നേട്ടവും താരം സ്വന്തമാക്കി.

മൂന്നുതവണ സ്പാനിഷ് ലാലിഗയിൽ ഗോൾഡൻ ബൂട്ട് നേടിയ ക്രിസ്റ്റ്യാനോ പ്രീമിയർ ലീഗിൽ ഒരുതവണയും ഇറ്റാലിയൻ സീരി എയിൽ ഒരു തവണയും ടോപ് സ്കോററായിരുന്നു. ഈ സീസണിൽ നാല് ഹാട്രിക്കുകൾ നേടാനും റൊണാൾഡോക്ക് സാധിച്ചു.

Rate this post