ജനുവരിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങി വരാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സൗദി അറേബ്യയിൽ നിന്ന് പ്രീമിയർ ലീഗിലേക്കും യൂറോപ്യൻ ഫുട്ബോളിലേക്കും തിരിച്ചുവരാനുള്ള ഓഫർ വന്നിരിക്കുകയാണ്.El Nacional-ൽ നിന്നുള്ള ഒരു റിപ്പോർട്ട് പ്രകാരം 2024ൽ ന്യൂകാസിൽ യുണൈറ്റഡിൽ ചേരാനുള്ള അവസരമാണ് അൽ നാസർ താരത്തിന് ലഭിച്ചിട്ടുള്ളത്.

മാനേജർ എറിക് ടെൻ ഹാഗുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് കരാർ അവസാനിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ 2022 നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു.2023 ജനുവരിയിൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന് ശേഷം വെറ്ററൻ ഫോർവേഡ് സൗദി ഭീമൻമാരായ അൽ-നാസറിൽ ചേർന്നു.38 കാരൻ സൗദി പ്രോ ലീഗിൽ 24 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി. ലീഗിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ യൂറോപ്പിലേക്കുള്ള ഒരു ഓഫറിൽ എത്തിയിരിക്കുകയാണ്.

അൽ-നാസറിന്റെ ഉടമസ്ഥരുടെ കയ്യിലുള്ള ന്യൂകാസിൽ യുണൈറ്റഡിലേക്ക് മാറാനുള്ള ഒഫാറാണ് ക്രിസ്റ്യാനോക്ക് നൽകിയിട്ടുള്ളത്.ഫോർവേഡ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല ,പക്ഷേ വരും ആഴ്ചകളിൽ ഇത് പരിഗണിക്കും. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനുശേഷം റൊണാൾഡോ യൂറോപ്പിലേക്കുള്ള തിരിച്ചുവരവിന്റെ വാതിൽ അടച്ചതായി തോന്നുന്നു, കാരണം സൗദിയിൽ തന്റെ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അൽ-നാസറിലേക്ക് മാറിയിട്ടും പോർച്ചുഗീസ് ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ് റൊണാൾഡോ.

അതിനിടയിൽ 2027 വരെ വരെ ക്ലബ്ബുമായുള്ള കരാർ നീട്ടാൻ ആഗ്രഹിക്കുന്നുവെന്ന് റൊണാൾഡോ അൽ നാസറിനെ അറിയിച്ചിരിക്കുകയാണ്‌.റൊണാൾഡോ 2026 ൽ യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.താരത്തിന് ലോകകപ്പ് സമയത്ത് 41 വയസ്സും 2027 ഫെബ്രുവരിയിൽ 42 വയസ്സ് തികയും. സൗദി ലീഗിൽ ഈ സീസണിൽ മിന്നുന്ന പ്രകടനം നടത്തുന്ന റൊണാൾഡോ ഇതുവരെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്. സൗദി പ്രൊ ലീഗിലെ ടോപ് സ്കോററാണ് റൊണാൾഡോ. അതിനിടയിൽ പോർച്ചുഗീസ് താരം തന്റെ നിലവിലെ ക്ലബിൽ നിന്ന് വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

4.9/5 - (32 votes)