‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകത്തെ ഏത് ടീമിന് വേണ്ടിയും കളിക്കാനാകും’

ലോകകപ്പിന് ശേഷം സൗദി അറേബ്യൻ ക്ലബ് എഎൽ-നാസറിൽ ചേരാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള പ്രശ്നങ്ങളാണ് 38 കാരനെ മിഡിൽ ഈസ്റ്റിലെത്തിച്ചത്. സൗദി അറേബ്യൻ ക്ലബ് അൽ നാസറുമായി കരാർ ഒപ്പിട്ടതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി.

അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകത്തെ ഏത് ടീമിന് വേണ്ടിയും കളിക്കാനാകുമെന്നും എല്ലായ്‌പ്പോഴും തന്റെ ഏറ്റവും മികച്ചത് നൽകിയിട്ടുണ്ടെന്നും മുൻ റയൽ മാഡ്രിഡ് ഫുൾ ബാക്ക് മാർസെലോ പറഞ്ഞു. റൊണാൾഡോയ്ക്ക് മുമ്പുണ്ടായിരുന്ന വേഗതയില്ലെന്ന് വ്യക്തമാണെന്നും എന്നാൽ ലോകത്തിലെ ഏത് ടീമിന് വേണ്ടിയും അദ്ദേഹത്തിന് കളിക്കാൻ കഴിയുമെന്ന് ESPN-നോട് സംസാരിക്കുമ്പോൾ മാർസെലോ പറഞ്ഞു.

“ഞങ്ങൾ ഫുട്ബോൾ കളിക്കാൻ തുടങ്ങുമ്പോൾ, അത് ശാശ്വതമല്ലെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന വേഗത ഇപ്പോൾ ഇല്ലെന്ന് വ്യക്തമാണ്, എന്നാൽ ലോകത്തിലെ ഏത് ടീമിന് വേണ്ടിയും കളിക്കാൻ അദ്ദേഹത്തിന് കഴിയും,” മാഴ്സെലോ പറഞ്ഞു.റൊണാൾഡോ എപ്പോഴും തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് ബ്രസീലിയൻ ഡിഫൻഡർ പറഞ്ഞു, നമ്മൾ സംസാരിക്കുന്നത് 17 വർഷമായി ലോക ഇലവനിൽ ഉണ്ടായിരുന്ന ഒരു കളിക്കാരനെക്കുറിച്ചാണ്. “അദ്ദേഹം എപ്പോഴും തന്റെ ടീമുകൾക്ക് ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട്. 17 വർഷമായി തുടർച്ചയായി ഫിഫ ഇലവനിൽ ഇടംപിടിച്ച ഒരു കളിക്കാരനെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്, മാഴ്സെലോ കൂട്ടിച്ചേർത്തു.

തന്റെ ഫുട്ബോൾ യാത്രയിൽ തന്നെ സഹായിച്ച എല്ലാവരോടും നന്ദി മാത്രമേ ഉള്ളൂവെന്ന് മാഴ്സെലോ പറഞ്ഞു.ഗ്രീക്ക് ഭീമൻമാരായ ഒളിംപിയാക്കോസിനൊപ്പം 10 മത്സരങ്ങൾ മാത്രമാണ് ബ്രസീലിയൻ താരം കളിച്ചിട്ടുളളത്.മൂന്ന് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.അൽ-നാസറിൽ തന്റെ മുൻ സഹതാരം റൊണാൾഡോയ്‌ക്കൊപ്പം ചേരാൻ ഒരുങ്ങുകയാണ് മാഴ്സെലോ.

Rate this post