മൈതാനത്തേക്ക് ഓടിക്കയറിയ ആരാധകനൊപ്പം “സിയു” ആഘോഷവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ഇന്നലെ ബോസ്നിയ ഹെർസഗോവിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ജേഴ്സിയിൽ തന്റെ 122-ാം അന്താരാഷ്ട്ര മത്സരം കളിച്ചു. മത്സരത്തിൽ സൂപ്പർ താരത്തിന് സ്കോർ ചെയ്യാൻ സാധിച്ചില്ലെങ്കിലും പോർച്ചുഗൽ എതിരില്ലാത്ത മൂന്നു ഗോളിന് വിജയിച്ചു. രണ്ടു ഗോൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്ത ബ്രൂണോ ഫെർണാണ്ടസ് പോർചുഗലിനായി മികച്ച പ്രകടനം പുറത്തെടുത്തു.

ലിസ്ബണിൽ നടന്ന മത്സരത്തിൽ ബെർണാർഡോ സിൽവയാണ് പോർച്ചുഗലിനായി ആദ്യ ഗോൾ നേടിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്കോർ ഷീറ്റിൽ കയറാൻ കഴിഞ്ഞില്ലെങ്കിലും കളിയിൽ നിന്ന് ഏറ്റവും ചർച്ച ചെയ്യപ്പെട്ട സംഭവത്തിന്റെ വാഹകനായി.മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ റൊണാള്‍ഡോയുടെ ആരാധകന്‍, പോര്‍ച്ചുഗല്‍ പതാകയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അടുത്ത് എത്തിയിരുന്നു.

ആരാധകന്‍ റൊണാള്‍ഡോയെ കെട്ടിപിടിക്കുകയും കാലില്‍ വീഴുകയും പിന്നീട് ചെറുതായി എടുത്ത് ഉയര്‍ത്തുകയും ചെയ്തിരുന്നു. കൂടാതെ റൊണാള്‍ഡോയുടെ ഐക്കണ്‍ സെലിബ്രേഷനും നടത്തി. അതില്‍ റൊണാള്‍ഡോയും ഒപ്പം കൂടിയത് മനോഹര നിമിഷമായി മാറി.റൊണാൾഡോയ്ക്ക് മുന്നിൽ അദ്ദേഹം ഭാഗികമായി നടത്തിയ “സിയു” ആഘോഷം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിൽ സാമ്യം കാണിക്കാൻ ആരാധകർ പലപ്പോഴും ഇഷ്ടപ്പെടുന്നു. അർജന്റീനയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെ വ്യാഴാഴ്ച വർക്കേഴ്‌സ് സ്റ്റേഡിയത്തിൽ സമാനമായ സംഭവം ഉണ്ടായിരുന്നു. അര്ജന്റീന ജേഴ്സിയണിഞ്ഞ ഒരു ആരാധകൻ മെസ്സിയുടെ അടുത്തക്ക് ഓടിയടുത്തിരുന്നു.

മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ കാറിൽ മടങ്ങുന്നതിനിടെ പോർച്ചുഗൽ ടീമിലെ സഹതാരമായ റാഫേൽ ലിയോ റൊണാൾഡോയുടെ കാർ നിർത്തുകയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകമറിയപ്പെടുന്ന ആരാധകനും പ്രമുഖ യൂട്യൂബ് സ്ട്രീമറുമായ ഐ ഷോ സ്പീഡിനെ ക്രിസ്റ്റ്യാനോക്ക് മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്തു.