അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുമോ ? |Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇന്ത്യയിലെ ആരാധകർക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം രാജ്യത്ത് കളിക്കുമെന്ന് പ്രതീക്ഷിക്കാം.റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്‌റുമായി കരാർ ഒപ്പിട്ടത് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.
യൂറോപ്യൻ ഫുട്ബോളിൽ ഇനിയും തിളങ്ങാൻ കഴിയുമെന്ന് ഉറപ്പുള്ള താരമാണ് അത്രയൊന്നും പ്രാധാന്യം കിട്ടിയിട്ടില്ലാത്ത സൗദി സൂപ്പർ ലീഗിലേക്ക് ചേക്കേറാൻ പൊടുന്നനെ തീരുമാനിച്ചത്. എന്നാൽ അതുകൊണ്ടു ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലമാണ് റൊണാൾഡോക്ക് ലഭിക്കുന്നത്.റൊണാൾഡോയുടെ പേരിൽ ഏഷ്യൻ ഫുട്ബോളിനു ആഗോളതലത്തിൽ വലിയ പ്രശസ്‌തിയാണ് ലഭിക്കുന്നത്.എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗ് കഴിഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് കളിക്കാനെത്തുമോയെന്ന ചോദ്യവും ആരാധകർ ഉയർത്തിയിരുന്നു.
റൊണാൾഡോ അൽ നസ്റിൽ എത്തിയപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് വർധിച്ചിരിക്കുകയാണ്. 2023-24 എഎഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയതിന് ശേഷം മുംബൈ സിറ്റി എഫ്‌സിയെ നേരിടാൻ റൊണാൾഡോ ഇന്ത്യയിൽ എത്തിയേക്കാം.ചൊവ്വാഴ്ച നടന്ന ക്ലബ് പ്ലേഓഫിൽ ജംഷഡ്പൂർ എഫ്‌സിയെ 3-1ന് തോൽപ്പിച്ച് മുംബൈ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായി രണ്ടാം തവണയും എത്തി.സൗദി അറേബ്യൻ ചാമ്പ്യൻമാരായ അൽ നാസറും ടൂർണമെന്റിന് യോഗ്യത നേടിയാൽ, റൊണാൾഡോ ആദ്യമായി ഇന്ത്യയിൽ കളിക്കുമെന്നും മുംബൈ സിറ്റി എഫ്‌സിയെ നേരിടുമെന്നും പ്രതീക്ഷിക്കാം.
Siiiiiim to start the show 🤩💫 pic.twitter.com/2XYgmFgw4W
— AlNassr FC (@AlNassrFC_EN) April 4, 2023
കഴിഞ്ഞ സീസണിൽ അൽ നാസറിന് എഎഫ്‌സി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനായില്ല.ഇന്ത്യയിൽ നിന്നും ടൂർണമെന്റിന് യോഗ്യത നേടിയ മുംബൈ സിറ്റി എഫ്‌സിയുമായി ഒരുമിച്ച് ഒരു ഗ്രൂപ്പിൽ വരികയും ചെയ്‌താൽ റൊണാൾഡോ ഇന്ത്യയിൽ കളിക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനു പുറമെ അൽ നസ്ർ എഎഫ്‌സി കപ്പിന് യോഗ്യത നേടി ഇന്ത്യയിൽ നിന്നുള്ള ടീമുമായി ഒരുമിച്ച് വന്നാലും അത് സംഭവിക്കും.
Cristiano Ronaldo could come to India if Al-Nassr qualify for the AFC Champions League and are drawn with Mumbai City FC. 😱🤩
— Sportskeeda (@Sportskeeda) April 4, 2023
Epic Asian Nights soon?! 🇮🇳🇸🇦
Fingers crossed. 🤞🏽#IndianFootball #ACL2023 #Ronaldo #AlNassr #MumbaiCityFC pic.twitter.com/QtgMsdo0KQ
കഴിഞ്ഞ സൗദി പ്രോ ലീഗിൽ അൽ നാസർ 5-0ന് അൽ അദാലയെ തകർത്തപ്പോൾ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി.തന്റെ സുവർണ്ണ നാളുകളെ അനുസ്മരിപ്പിക്കുന്ന വിസ്മയകരമായ ഇടങ്കാൽ ഗോളിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ റൊണാൾഡോ തന്റെ ഫുട്ബോൾ മിടുക്ക് ഒരിക്കൽ കൂടി പ്രകടിപ്പിച്ചു. ഇരട്ട ഗോളോടെ സൗദി പ്രോ ലീഗിലെ സീസണിലെ തന്റെ ഗോൾ നേട്ടം 11 ആക്കി.