VAR ഇല്ലാത്ത കളി, 2 പെനാൽറ്റി കിട്ടിയില്ല, മത്സരശേഷം തോൽവിയുടെ നിരാശ പ്രകടിപ്പിച്ച് റൊണാൾഡോ  |Cristiano Ronaldo

ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന സൗഹൃദം മത്സരങ്ങളിൽ പോർച്ചുഗൽ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ ക്രിസ്ത്യാനോ റൊണാൾഡോക്ക് ടീമിനോടൊപ്പം അപ്രതീക്ഷിതമായ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. സ്ലോവെനിയയുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഹോം ടീമിനോട് പോർച്ചുഗൽ പരാജയപ്പെട്ടത്.

കഴിഞ്ഞ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ലാതെ കളിക്കാൻ ഇറങ്ങിയ പോർച്ചുഗൽ ദേശീയ ടീം രണ്ടിനേതീരെ അഞ്ച് ഗോളുകൾക്ക് വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിലെ പല സൂപ്പർ താരങ്ങളും ഇന്നത്തെ മത്സരത്തിന് ലഭ്യമായിലെങ്കിലും ക്രിസ്ത്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷകൾ നൽകിയതാണ്.

എന്നാൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 72, 80 മിനിറ്റുകളിൽ ആണ് വിജയം ഉറപ്പിക്കുന്ന സ്ലോവേനിയയുടെ ഗോളുകൾ വരുന്നത്. ഇതോടെ റൊണാൾഡോയും സംഘവും ഒരുപാട് മത്സരങ്ങൾക്ക് ശേഷമുള്ള ആദ്യ തോൽവി നേരിട്ടു. VAR ഇല്ലാത്ത സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം അരങ്ങേറിയത്.

അതിനാൽ മത്സരത്തിലെ റഫറിയുടെ തെറ്റുകൾക്കെതിരെ മത്സരശേഷം ക്രിസ്ത്യാനോ റൊണാൾഡോ തന്റെ നിരാശ പ്രകടിപ്പിച്ചു. മത്സരം കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങവേ മാച്ച് റഫറിയോട് തങ്ങൾക്ക് അർഹമായ രണ്ട് പെനാൽറ്റികൾ ലഭിച്ചില്ലെന്ന് ക്രിസ്ത്യാനോ റൊണാൾഡോ ദേഷ്യത്തോടെ പ്രകടിപ്പിച്ചു. എന്തായാലും വരുന്ന യൂറോ കപ്പ് ടൂർണമെന്റിനു വേണ്ടി ഒരുങ്ങുന്ന ക്രിസ്ത്യാനോ റൊണാൾഡോയും ടീമിനും അടുത്ത മത്സരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

Rate this post