ഗോളടിച്ചു മതിയാവാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ ,ലക്സംബർഗിനെ ഗോളിൽ മുക്കി പോർച്ചുഗൽ |Cristiano Ronaldo
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർചുഗലിനൊപ്പമുള്ള തന്റെ മിന്നുന്ന ഫോം തുടർന്ന് കൊണ്ടേയിരിക്കുകയാണ്.ഇന്നലെ നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ലക്സംബർഗിനെ എതിരില്ലാത്ത 6 ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപെടുത്തിയത്. പോർചുഗലിനായി റൊണാൾഡോ രണ്ട് ഗോളുകൾ കൂടി നേടി അവർക്ക് നാല് ദിവസത്തിനുള്ളിൽ രണ്ടാം വിജയം നൽകി.
38-കാരൻ വ്യാഴാഴ്ച ലിച്ചെൻസ്റ്റെയ്‌നെതിരെ ഇരട്ട ഗോളുകൾ നേടിയിരുന്നു ഇപ്പോൾ ലക്സംബർഗിൽ രണ്ട് തവണ കൂടി സ്കോർ ചെയ്തു, ഇതോടെ റൊണാൾഡോ 198 മത്സരങ്ങളിൽ നിന്ന് അന്താരാഷ്ട്ര ഗോളുകളുടെ റെക്കോർഡ് 122 ആയി ഉയർത്തി.ജോവോ ഫെലിക്‌സ്, ബെർണാണ്ടോ സിൽവ, ഒട്ടാവിയോ,റാഫേൽ ലിയോ എന്നിവർ മറ്റ് ഗോളുകൾ ചേർത്ത് തങ്ങളുടെ യോഗ്യതാ കാമ്പെയ്‌നിന്റെ അനായാസമായ തുടക്കത്തിന് ശേഷം ഗ്രൂപ്പ് ജെയിൽ പോർച്ചുഗലിനെ ഒന്നാമതെത്തിച്ചു.
പുതിയ കോച്ച് റോബർട്ടോ മാർട്ടിനെസ് കഴിഞ്ഞയാഴ്ച റൊണാൾഡോയെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് പുനഃസ്ഥാപിക്കുകയും ലക്സംബർഗിൽ നടന്ന മത്സരത്തിൽ ആദ്യ ഇലവനിൽ ഇറക്കുകയും ചെയ്തു.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ കരസ്ഥമാക്കിയിരുന്നു. പിന്നീട് 64ആം മിനുട്ടിൽ അദ്ദേഹത്തെ പരിശീലകൻ പിൻവലിക്കുകയായിരുന്നു .ഒമ്പതാം മിനുട്ടിൽ തന്നെ റൊണാൾഡോ ഗോൾ കണ്ടെത്തി.നുനോ മെന്റസായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയിരുന്നത്.15-ാം മിനിറ്റിൽ ജോവോ ഫെലിക്‌സ് ലീഡ് ഇരട്ടിയാക്കി പിന്നീട് സിൽവയുടെ അസിസ്റ്റിൽ നിന്നും ബെർണാഡോ സിൽവ പോർച്ചുഗലിന്റെ മൂന്നാം ഗോൾ നേടി.
122ND INTERNATIONAL GOAL. WHAT A FINISH. @Cristiano #CR7𓃵 #CristianoRonaldo #EURO2024Qualifiers pic.twitter.com/xm5sKkiQdH
— Azhar Lone (@Azharlone03) March 26, 2023
പതിനെട്ടാം മിനിറ്റിൽ സിൽവ തന്നെ വലകുലുക്കി,പലിഞ്ഞയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നേടിയത്.31ആം മിനുറ്റിൽ ക്രിസ്റ്റ്യാനോയുടെ അടുത്ത ഗോൾ പിറന്നു.ബ്രൂണോ നീട്ടി നൽകിയ ബോൾ റൊണാൾഡോ വീക്ക് ഫൂട്ട് കൊണ്ട് ഫിനിഷ് ചെയ്യുകയായിരുന്നു.പിന്നീട് 77ആം മിനുട്ടിൽ ഒട്ടാവിയോ ഗോൾ കണ്ടെത്തി.റഫയേൽ ലിയാവോ ആയിരുന്നു അസിസ്റ്റ് നൽകിയത്. പിന്നീട് ലഭിച്ച ഒരു പെനാൽറ്റി ലിയാവോ നഷ്ടപ്പെടുത്തിയെങ്കിലും നാലു മിനിറ്റിനു ശേഷം നെവസിന്റെ അസിസ്റ്റിൽ നിന്ന് ലിയാവോ ഗോൾ നേടിക്കൊണ്ട് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.