‘ഇപ്പോൾ ഞാൻ ഒരു മികച്ച മനുഷ്യനാണ്, വിഷമ ഘട്ടത്തിൽ യഥാർത്ഥ സുഹൃത്തക്കൾ ആരാണെന്നു താൻ മനസ്സിലാക്കി’ : ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനെക്കുറിച്ച് മനസ്സ് തുറന്നു.38 കാരനായ റൊണാൾഡോ ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റർ പിയേഴ്‌സ് മോർഗനുമായുള്ള വിവാദ അഭിമുഖത്തിൽ ക്ലബ്ബിനെതിരെയും പരിശീലകനെതിരെയും കടുത്ത വിമര്ശനം ഉന്നയിച്ചതിനു ശേഷമാണ് ക്ലബ് വിട്ടത്.ക്ലബ്ബ് തന്നെ ഒറ്റിക്കൊടുത്തെന്നും എറിക് ടെൻ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്നും അദ്ദേഹം കുറ്റപെടുത്തി.
നവംബറിൽ കരാർ അവസാനിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും പരസ്പരം സമ്മതിച്ചു.റെഡ് ഡെവിൾസിൽ നിന്നുള്ള തന്റെ വേർപാടിനെക്കുറിച്ച് അദ്ദേഹം ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.“ഞാൻ പറഞ്ഞതുപോലെ, എന്റെ കരിയറിലെ [മാഞ്ചസ്റ്റർ യുണൈറ്റഡ് എക്സിറ്റ്] ഒരു മോശം ഘട്ടത്തിലൂടെ ഞാൻ കടന്നുപോയത് ഒരുപക്ഷേ ആദ്യമായാണ്. അത് എന്റെ വളർച്ചയുടെ ഭാഗമായിരുന്നു. ഇപ്പോൾ ഞാൻ കൂടുതൽ തയ്യാറാണ്, ഈ പഠനം പ്രധാനമായിരുന്നു, ഞാൻ ഒരു മികച്ച മനുഷ്യനാണെന്ന് എനിക്ക് തോന്നുന്നു. വിഷമ ഘട്ടത്തിൽ യഥാർത്ഥ സുഹൃത്തക്കൾ ആരാണെന്നു താൻ മനസ്സിലാക്കി . ഒരു പർവതത്തിൽ നിൽക്കുമ്പോൾ താഴെ എന്താണെന്ന് കാണാതെ പോകുമെന്നും ” റൊണാൾഡോ പറഞ്ഞു.
“സൗദിയുടേത് വളരെ മത്സരാത്മക ലീഗാണ്.ഇത് പ്രീമിയർ ലീഗ് അല്ല എന്ന് എനിക്കറിയാം , ഞാൻ കള്ളം പറയില്ല . പക്ഷേ എന്നെ പോസിറ്റീവായി ആശ്ചര്യപ്പെടുത്തിയ ഒരു ലീഗാണിത് .5,6,7 വർഷത്തിനുള്ളിൽ, അവർ പദ്ധതിയിൽ തുടരുകയാണെങ്കിൽ, അത് ലോകത്തിലെ 4-ാമത്തെയും അഞ്ചാമത്തെയും ലീഗായിരിക്കും” റൊണാൾഡോ പറഞ്ഞു.ഈ മാസത്തെ അന്താരാഷ്ട്ര ഇടവേളയ്ക്ക് പോർച്ചുഗൽ ദേശീയ ടീമിൽ തിരിച്ചെത്തിയതിൽ അൽ-നാസർ താരം സന്തോഷം പ്രകടിപ്പിച്ചു.”ഞങ്ങളുടെ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയതിലും പോർച്ചുഗലിനെ വീണ്ടും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിലും വളരെ സന്തോഷമുണ്ട്!” അദ്ദേഹം കൂട്ടിച്ചേർത്തു .
Cristiano Ronaldo on Al Nassr move: “Saudi’s is very competitive league. It's not Premier League, I'm not going to lie, but it's a league that left me positively surprised” 🇸🇦🤝🏻
— Fabrizio Romano (@FabrizioRomano) March 22, 2023
“In 5,6,7 years, if they continue with the plan, it will be the 4th, 5th league in the world”. pic.twitter.com/Yy4BcRLJ1A
പോർച്ചുഗൽ അവരുടെ യുവേഫ യൂറോ 2024 യോഗ്യതാ കാമ്പെയ്‌ൻ മാർച്ച് 23 ന് എസ്റ്റാഡിയോ ജോസ് അൽവലാഡിൽ ലിച്ചെൻസ്റ്റെയ്‌നെതിരെ ആരംഭിക്കും, മൂന്ന് ദിവസത്തിന് ശേഷം ലക്സംബർഗിനെ നേരിടും.2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന് ശേഷം പോർച്ചുഗലിന്റെ രണ്ട് മത്സരങ്ങളിലും റൊണാൾഡോ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Cristiano Ronaldo: “Manchester United? When we are at the top of the mountain, we often don’t see what’s below. I went through a bad phase of my career, I have no problems admitting that. But life moves on”. 🔴 #MUFC
— Fabrizio Romano (@FabrizioRomano) March 22, 2023
“I understood who are real friends in that difficult moment”. pic.twitter.com/cQIv2HQLfp