ആരാധകർ ഡബിൾ ഹാപ്പിയാണ്, മറഡോണ അവാർഡ് ജേതാവായി ക്രിസ്ത്യാനോ റൊണാൾഡോ | Cristiano Ronaldo

അഞ്ചുതവണ ബാലൻഡിയോർ പുരസ്കാര ജേതാവായ പോർച്ചുഗീസ് നായകൻ ക്രിസ്ത്യാനോ റൊണാൾഡോ 2023ലെ ഫുട്ബോളിലെ ടോപ് സ്കോറർ പട്ടം ചൂടിയിരുന്നു. ഐ എഫ് എച്ച് എസ് എസിന്റെയും മറ്റും ടോപ് സ്കോറർ അവാർഡും ക്രിസ്ത്യാനോ റൊണാൾഡോയാണ് സ്വന്തമാക്കിയത്. സൗദി ക്ലബ്ബായ അൽ നസ്ർ താരമായ ക്രിസ്ത്യാനോ റൊണാൾഡോ 54 ഗോളുകളാണ് 2023 വർഷത്തിൽ സ്കോർ ചെയ്തത്.

എതിരാളികളായി പിന്നിലാക്കിയത് ലോക ഫുട്ബോളിലെ തന്നെ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ്, ഹാരി കെയ്ൻ തുടങ്ങിയവരെയാണ്. 52 ഗോളുകൾ സ്കോർ ചെയ്ത ഈ താരങ്ങളെ അവസാന മത്സരങ്ങളിൽ വച്ചാണ് ക്രിസ്ത്യാനോ റൊണാൾഡോ മറികടന്ന് 54 ഗോളുകളോടെ ഒന്നാം സ്ഥാനം നേടുന്നത്. 2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായതോടെ നിരവധി അവാർഡുകളാണ് ക്രിസ്ത്യാനോ റൊണാൾഡോയെ തേടിയെത്തുന്നത്.

ഇപ്പോഴിതാ ക്രിസ്ത്യാനോ റൊണാൾഡോക്ക് പുതിയൊരു അവാർഡ് കൂടി ലഭിക്കുകയാണ്. ഗ്ലോബ് സോക്കറിന്റെ ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത താരത്തിനുള്ള മറഡോണ അവാർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ. ഗ്ലോബ് സോക്കറിന്റെ 2023 വർഷത്തെ ഏറ്റവും മികച്ച ടോപ് സ്കോർക്കുള്ള അവാർഡ് ആണ് റൊണാൾഡോ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്ത താരം കൂടിയാണ് ക്രിസ്ത്യാനോ റൊണാൾഡോ. മാത്രമല്ല ഇന്റർനാഷണൽ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയ ക്രിസ്ത്യാനോ റൊണാൾഡോ തന്റെ 38വയസ്സിലാണ് ഇത്തരം ഗംഭീര പ്രകടനങ്ങൾ കാഴ്ച വെക്കുന്നത്. സൗദി പ്രൊലീഗ് സീസണിലെ ടോപ് സ്കോറർ, ടോപ് അസിസ്റ്റർ ലിസ്റ്റിലും ഒന്നാം സ്ഥാനത്താണ് റൊണാൾഡോ ലീഡ് ചെയ്യുന്നത്.

Rate this post