❝ തനിക്ക് നേരെ വിമർശനം ഉന്നയിച്ച വെയ്ൻ റൂണിക്ക് മറുപടി നൽകി റൊണാൾഡോ❞ |Ronaldo & Rooney |
യുണൈറ്റഡ് സ്ട്രൈക്കർ റൂണി സ്കൈ സ്പോർട്സിന്റെ തിങ്കളാഴ്ച രാത്രി ഫുട്ബോളിൽ അതിഥിയായി എത്തിയിരുന്നു, അവിടെ റൊണാൾഡോയെ ഓൾഡ് ട്രാഫോഡിലേക്കുള്ള തിരിച്ചുവരവ് വിജയിച്ചോ എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ വെയ്ൻ റൂണിയുടെ അഭിപ്രായത്തോട് പ്രതികരിച്ചിരിക്കുകയാണ്.
“റൊണാൾഡോ ഗോളുകൾ നേടിയിട്ടുണ്ട് , ചാമ്പ്യൻസ് ലീഗിൽ സീസണിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം പ്രധാനപ്പെട്ട ഗോളുകൾ നേടി, ടോട്ടൻഹാമിനെതിരെ ഹാട്രിക് നേടി, എന്നാൽ നിങ്ങൾ ക്ലബിന്റെ ഭാവിയിലേക്കാണ് നോക്കുന്നതെങ്കിൽ, ഈ അടുത്ത രണ്ടോ മൂന്നോ വർഷങ്ങളിൽ ഏറ്റവും മികച്ചത് ചെയ്യാനും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉയർത്താനും നിങ്ങൾ ചെറുപ്പകാരായ കളിക്കാർക്കൊപ്പം പോകണമെന്ന് ഞാൻ കരുതുന്നു.” റൂണി പറഞ്ഞു. റൊണാൾഡോ തന്റെ ഇരുപതുകളിൽ അല്ലെന്നും റൂണി ഓർമിപ്പിച്ചു.
🗣 “He’s a goal threat but the rest of the game they need more, they need young hungry players.”
— Football Daily (@footballdaily) April 4, 2022
Wayne Rooney doesn’t feel that signing Cristiano Ronaldo has worked out for Manchester United pic.twitter.com/fElNwiYEh1
റൂണിയുടെ അഭിപ്രായത്തിനു പിന്നാലെ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ റൊണാൾഡോ ഇട്ട കമന്റാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുന്നത്.“രണ്ട് അസൂയക്കാർ” എന്നാണ് റൊണാൾഡോ കമന്റ് ചെയ്തത്.സഹതാരമായ റൂണിയെയും ഷോയിൽ പങ്കെടുത്ത കാരഗറിനെയും ഉദ്ദേശിച്ച് റൊണാൾഡോ കമന്റ് ചെയ്തു. ഇതിനു പിന്നാലെ റൂണിയുടെ പോസ്റ്റിൽ റൊണാൾഡോ ആരാധകർ കൂട്ടത്തോടെ കമെന്റുമായി എത്തിക്കൊണ്ടിരിക്കുകയാണ്. റൂണിക്കെതിരെ റൊണാൾഡോ ആരാധകർ എത്തിയതോടെ റൂണിയുടെ പക്ഷം പിടിച്ചും ആരാധകർ എത്തുന്നുണ്ട്. ഇവർ തമ്മിലുള്ള സോഷ്യൽ മീഡിയ വാക്ക്പോരാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഇൻസ്റ്റാഗ്രാമിൽ നടന്നുകൊണ്ടിരിക്കുന്നത്.
Wayne Rooney responds to Cristiano Ronaldo commenting “Two jealous 👀” on his most recent Instagram post. pic.twitter.com/RUAe7TMj9G
— B/S Football (@bsfootbaII) April 6, 2022
റൊണാൾഡോ ഇപ്പോഴും ഉയർന്ന തലത്തിൽ കളിക്കുന്നതിനാൽ, ഈ സീസണിൽ താൻ വിജയിച്ചിട്ടില്ലെന്ന് മുൻ യുണൈറ്റഡ് സഹതാരം വിശ്വസിക്കുന്നതിൽ അദ്ദേഹത്തിന് അൽപ്പം നിരാശ തോന്നിയേക്കാം.ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 33 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടുകയും 3 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്.അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാതിരിക്കാനുള്ള സാധ്യത റെഡ് ഡെവിൾസിന് മുന്നിൽ നിൽക്കുന്നതിനാൽ റോണോയുടെ ഭാവി അനിശ്ചിതത്വത്തിലാണ് .