ക്രിസ്റ്റ്യാനോ റൊണാൾഡോ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത് പ്രശസ്തിക്ക് വേണ്ടിയോ? ,കിടിലൻ മറുപടി നൽകി സൂപ്പർ താരം |Cristiano Ronaldo

ലോക ഫുട്ബോൾ താരവും അഞ്ചുതവണ ബാലൻഡിയോർ പുരസ്കാര ജേതാവുമായ പോർച്ചുഗീസ് ദേശീയ ടീമിന്റെ നായകൻ ക്രിസ്ത്യാനോ റൊണാൾഡോക്ക് 39 വയസ്സ് ഈ വർഷം തികഞ്ഞുകഴിഞ്ഞു. പ്രായം 39 വയസ്സായെങ്കിലും പ്രായം തളർത്താത്ത പോരാളിയെ പോലെ ഫുട്ബോൾ കളക്കളത്തിൽ തന്റെ മാന്ത്രികകാലുകൾ കൊണ്ട് വിസ്മയം തീർക്കുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ.

സൗദി അറേബ്യൻ ലീഗിലെ ശക്തരായ അൽ നസ്ർ ടീമിനോടൊപ്പം കളിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയാണ് ലോക ഫുട്ബോളിലെ കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച ഗോൾ സ്കോറുകൾക്കുള്ള അവാർഡ് സ്വന്തമാക്കിയത്. എന്തായാലും തന്റെ കരിയറിൽ നിരവധി മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാൾഡോ കളിക്കളത്തിന് പുറത്തും ഹീറോയാണ്. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ക്രിസ്ത്യാനോ റൊണാൾഡോ ബ്ലഡ്‌ ഡോനെഷനും മുടങ്ങാതെ ചെയ്യുന്നുണ്ട്.

താൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളും മറ്റു നല്ല പ്രവർത്തനങ്ങളെയും സംബന്ധിച്ച് ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞ വാക്കുകൾ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. “ഞാൻ ചാരിറ്റി പ്രവർത്തനങ്ങളും മറ്റും നടത്തുന്നത് പ്രശസ്തിക്കുവേണ്ടി അല്ല, ഒന്നുമില്ലാത്തപ്പോൾ എനിക്കും ഇതേ അവസ്ഥകളും ബുദ്ധിമുട്ടുകളും നേരിടേണ്ടിയും അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്.” – എന്നാണ് ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞത്.

ലോകത്താകമാനം ദുരിതവും ബുദ്ധിമുട്ടും അനുഭവിക്കുന്ന നിരവധിപേർക്ക് കൈത്താങ്ങായി ക്രിസ്ത്യാനോ റൊണാൾഡോയുടെ സഹായം എല്ലായിപ്പോഴും എത്തുന്നത് നമ്മൾ കാണുന്നതാണ്. ഫലസ്തീനിലെയും സിറിയയിലെയും ജനങ്ങളെ സഹായിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോ ഫുട്ബോൾ കളിക്കളത്തിലെതെന്ന് പോലെ കളിക്കളത്തിൽ പുറത്തും ഏറ്റവും മികച്ചതാണെന്ന് തെളിയിക്കുന്നു.

5/5 - (1 vote)