38കാരൻ ലോകം ഭരിക്കുന്ന കാഴ്ച്ച,ഈ വർഷം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടും കൽപ്പിച്ച് തന്നെ

യൂറോ യോഗ്യതയിൽ ഇന്നലെ നടന്ന മത്സരത്തിൽ പോർച്ചുഗൽ ലക്സംബർഗിനെ പരാജയപ്പെടുത്തിയപ്പോൾ ഒരിക്കൽ കൂടി മിന്നിത്തിളങ്ങാൻ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു പോർച്ചുഗൽ മത്സരത്തിൽ വിജയിച്ചിരുന്നത്.രണ്ട് ഗോളുകൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റൊണാൾഡോ ഇരട്ട ഗോളുകൾ നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ ലിച്ചൻസ്റ്റെയിനെതിരെ റൊണാൾഡോ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.അതായത് കഴിഞ്ഞവർഷം അഥവാ 2022ൽ പോർച്ചുഗലിനു വേണ്ടി കേവലം 3 ഗോളുകൾ മാത്രമായിരുന്നു റൊണാൾഡോക്ക് നേടാൻ സാധിച്ചിരുന്നത്. എന്നാൽ ഈ വർഷം അഥവാ 2023ൽ രണ്ട് മത്സരങ്ങളിൽ നിന്ന് തന്നെ പോർച്ചുഗലിനു വേണ്ടി റൊണാൾഡോ നാലു ഗോളുകൾ നേടിക്കഴിഞ്ഞു.

102ആം ഇന്റർനാഷണൽ കോമ്പറ്റിറ്റീവ് ഗോൾ ആണ് ഇന്നലെ റൊണാൾഡോ കരസ്ഥമാക്കിയിട്ടുള്ളത്.മാത്രമല്ല പോർച്ചുഗലിനു വേണ്ടി ആകെ 122 ഗോളുകൾ പൂർത്തിയാക്കാനും റൊണാൾഡോക്ക് കഴിഞ്ഞു.തന്റെ കരിയറിൽ റൊണാൾഡോ 832 ഗോളുകൾ നേടിയിട്ടുണ്ട്.ലക്‌സംബർഗിനെതിരെ 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ പൂർത്തിയാക്കാനും ഇപ്പോൾ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഒരു ബുദ്ധിമുട്ടേറിയ വർഷമായിരുന്നു.അത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയാലും പോർച്ചുഗലിൽ ആയാലും അങ്ങനെ തന്നെയായിരുന്നു.എന്നാൽ 38 കാരനായ റൊണാൾഡോ അതിനെല്ലാം ഇപ്പോൾ പ്രായശ്ചിത്തം ചെയ്തു കൊണ്ടിരിക്കുകയാണ്.ഈ വർഷം ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് റൊണാൾഡോ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.12 മത്സരങ്ങളാണ് ഈ വർഷത്തിൽ റൊണാൾഡോ കളിച്ചിട്ടുള്ളത്.

അതിൽ നിന്ന് 13 ഗോളുകളും രണ്ട് അസിസ്റ്റുകളുമായി 15 ഗോൾ പങ്കാളിത്തങ്ങൾ ക്രിസ്റ്റ്യാനോ നേടിക്കഴിഞ്ഞു.ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള കണക്കുകൾ ആണിത്.38 വയസ്സ് പ്രായമുള്ള റൊണാൾഡോ തന്റെ പ്രകടനത്തിന് ഒരു പ്രശ്നവും തട്ടിയിട്ടില്ല എന്നുള്ളത് ഒരിക്കൽ കൂടി തെളിയിക്കുകയാണ്.ഇനിയും ഒരുപാട് ഗോളുകൾ നമുക്ക് റൊണാൾഡോയിൽ നിന്നും പ്രതീക്ഷിക്കാം.

4/5 - (46 votes)