ചെക്ക് ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്ക് പറ്റിയെങ്കിലും 90 മിനിറ്റ് മുഴുവൻ കളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ-സീസൺ പര്യടനം നഷ്‌ടമായതിന് ശേഷം ഓൾഡ് ട്രാഫോർഡിലെ ബഞ്ചിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം. എന്നാൽ ക്ലബ്ബിലെ സ്ഥാനം ബെഞ്ചിൽ ആയിരുന്നെങ്കിലും ഇന്നലെ നേഷൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ നടന്ന മത്സരത്തിൽ പോർച്ചുഗീസ് പരിശീലകൻ അദ്ദേഹത്തെ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുത്തി.

എന്നാൽ ചെക്ക് റിപ്പബ്ലിക് ഗോൾകീപ്പർ ടോമാസ് വക്ലിക്കുമായി കൂട്ടിയിടിച്ച് റൊണാൾഡോയുടെ മൂക്കിന് പരിക്കേറ്റു .13-ാം മിനിറ്റിലായിരുന്നു അപകടം. ചെക്ക് പ്രതിരോധത്തെ മറികടന്ന് ഉയർന്നുചാടി പന്ത് വലയിലാക്കാനുള്ള ശ്രമത്തിനിടെയാണ് മുന്നോട്ട് ചാടിയ തോമസ് വാക്ലിക്കുമായി കൂട്ടിയിടിച്ചത്. പന്ത് തട്ടിയകറ്റാനുള്ള വാക്ലിക്കിന്റെ ശ്രമം പാളി ക്രിസ്റ്റ്യാനോയുടെ മൂക്കിലാണ് ഇടിച്ചത്. ര ക്തം വാർന്ന് ഗ്രൗണ്ടിൽ താരം തളർന്നുവീണു. സൈഡ് ലൈനിൽ വെച്ച് നീണ്ട ചികിത്സ ആവശ്യമായിരുന്നുവെങ്കിലും മത്സരം തുടരാൻ റൊണാൾഡോക്ക് സാധിച്ചു.

ക്രിസ്റ്റ്യാനോയുടെ മുഖത്തുനിന്ന് ര ക്തം വാർന്നൊഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് സഹതാരങ്ങൾ നേടിയ ഗോളിൽ റൊണാൾഡോ പരിക്കേൽക്കുമ്പോൾ പോർച്ചുഗൽ 3-0ന് മുന്നിലായിരുന്നു. ബ്രൂണോ ഫെർണാണ്ടസ് ഒരു ഗോളും ഡിയോഗോ ദലോട്ട് ഇരട്ട ഗോളുകൾ നേടി.82-ാം മിനിറ്റിൽ ഡിയോഗോ ജോട്ട പോർച്ചുഗലിനായി നാലാം ഗോളും നേടി വിജയം ഉറപ്പിച്ചു. ക്രിസ്റ്യാനോയുടെ ഹെഡ്ഡർ അസ്സിസ്റ്റിൽ നിന്നാണ് ലിവർപൂൾ താരം ഗോൾ നേടിയത് . സ്വിറ്റ്‌സർലൻഡിനോട് സ്‌പെയിനിന്റെ ഞെട്ടിക്കുന്ന തോൽവിക്കൊപ്പം തകർപ്പൻ ജയവും പോർച്ചുഗലിനെ ഗ്രൂപ്പ് എ2-ൽ ഒന്നാമതെത്തിക്കാൻ പര്യാപ്തമായിരുന്നു.യൂറോപ്പ ലീഗിൽ ഷെരീഫ് ടിറാസ്പോളിനെതിരെ യുണൈറ്റഡ് 2-0 ന് വിജയിച്ച മത്സരത്തിൽ പെനാൽറ്റി സ്പോട്ടിൽ നിന്നും ഗോൾ കണ്ടെത്തി തന്റെ ഗോൾ വരൾച്ച അവസാനിപ്പിച്ചിരുന്നു.