‘ലയണൽ മെസ്സിയെപ്പോലെ ഒരു “പ്രതിഭയല്ല” ക്രിസ്റ്റ്യാനോ റൊണാൾഡോ’ : GOAT ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി ഫാബിയോ കാപ്പെല്ലോ |Lionel Messi

ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചവൻ എന്ന കാര്യത്തിൽ ഇപ്പോഴും വലിയ രീതിയിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. മെസ്സി ലോകകപ്പ് നേടിയതോടെ ഭൂരിഭാഗം പേരും പറയുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണെന്നാണ്.

ഇപ്പോൾ ഇതാ ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഫാബിയോ കാപ്പെല്ലോ.GOAT ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസ്സിയെപ്പോലെ ഒരു “പ്രതിഭയല്ല” എന്നും ഫാബിയോ കാപ്പല്ലോ പറഞ്ഞു.

“റൊണാൾഡോ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം കിരീടങ്ങൾ നേടി, ബാലൺ ഡി ഓർ നേടി, പക്ഷേ ഞാൻ മുമ്പ് പറഞ്ഞതുപോലെ മെസ്സിയുടെ അത്ര മികച്ചവനല്ല ക്രിസ്റ്റ്യാനോ.എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ എന്നോട് ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചോ മെസ്സിയെക്കുറിച്ചോ ചോദിച്ചാൽ ഞാൻ മെസ്സി എന്ന് പറയും. റൊണാൾഡോ ഒരു മികച്ച സ്‌കോററാണ്, ഷൂട്ട് ചെയ്യുന്നു, എല്ലാം ചെയ്യുന്നു, എല്ലാം എങ്ങനെ ചെയ്യണമെന്ന് അറിയാം, പക്ഷേ അവൻ ഒരു പ്രതിഭയല്ല. വളരെ ലളിതമാണ്” കാപ്പെല്ലോ പറഞ്ഞു.

റൊണാൾഡോയും മെസ്സിയും യഥാക്രമം 39 വയസും 36 വയസുമുള്ളവരാണെങ്കിലും 2024ൽ ശക്തമായി മുന്നേറുകയാണ്. സൗദി പ്രോ ലീഗ് ടീമായ അൽ-നാസറിനായി റൊണാൾഡോ 40 ഗോളുകളാണ് നേടിയിട്ടുള്ളത്. ഇന്റർ മയാമിക്കായി മെസ്സിയും ഈ സീസണിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.വരാനിരിക്കുന്ന കോപ്പ അമേരിക്ക യൂറോ കപ്പ് എന്നിവക്കായി തയ്യാറെടുക്കുകയാണ് ഇരുവരും.

Rate this post