“ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഈ മോശം ഫോമിൽ നിന്നും ഉയർത്താൻ സാധിക്കില്ല “

ബുധനാഴ്ച വാൻഡ മെട്രോപൊളിറ്റാനോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ടൈയുടെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. അത്‌ലറ്റിക്കോയ്‌ക്കെതിരെ, പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച ഗോൾ സ്‌കോറിംഗ് റെക്കോർഡ് ഉള്ളതിനാൽ എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയിലായിരിക്കും. അവസാനമായി റൊണാൾഡോ അത്‌ലറ്റിക്കോയെ നേരിട്ടപ്പോൾ, 2018-19 സീസണിൽ യുവന്റസിന്റെ നിറങ്ങളിൽ അദ്ദേഹം ഹാട്രിക് നേടി. ഈ തവണയും ആ മികവ് 37 കാരന് ആവർത്തിക്കാനാകുമോ എന്ന് കണ്ടറിഞ്ഞു കാണണം. എന്നാൽ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോക്ക് മികച്ച റെക്കോർഡുണ്ടെങ്കിലും അദ്ദേഹത്തിന് “ചെറുപ്പമാകാൻ” ഇനി സാധിക്കില്ലെന്ന് മുൻ ഇംഗ്ലണ്ട് ഡിഫൻഡർ മാർക്ക് സീഗ്രേവ്സ് പറഞ്ഞു.

” റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗിലെ റെക്കോർഡ് അതിശയകരമാണ് എന്നാൽ അദ്ദേഹത്തിന് വീണ്ടും ചെറുപ്പമാകാൻ സാധിക്കില്ല.മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രകടനം നടത്തിയ രീതിയിലും,അവരുടെ ഫോമിൽ, റൊണാൾഡോയ്ക്ക് പോലും അവരെ അവർ നേടാൻ ആഗ്രഹിച്ച ഉയരങ്ങളിലേക്ക് ഉയർത്താൻ സാധിക്കില്ല” സീഗ്രേവ്സ് പറഞ്ഞു.അത്‌ലറ്റിക്കോ മാഡ്രിഡ് മാനേജർ ഡീഗോ സിമിയോണെക്കുറിച്ചും സീഗ്രേവ്സ് സംസാരിച്ചു.തന്റെ തീവ്ര പ്രതിരോധ സമീപനത്തിന്റെ പേരിൽ പലപ്പോഴും പരിശീലകൻ വിമർശിക്കപ്പെട്ടിട്ടുണ്ട്.

പ്രതിരോധം സ്‌പോർട്‌സിന്റെ ഒരു പ്രധാന വശമാണെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും, ചിലപ്പോൾ മാനേജർ പ്രതിരോധവും ആക്രമണവും തമ്മിൽ ശരിയായ ബാലൻസ് കണ്ടെത്തേണ്ടതുണ്ടെന്ന് സീഗ്രേവ്സ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡും അത്‌ലറ്റിക്കോ മാഡ്രിഡും ഈ സീസണിൽ നിലനിൽപ്പിനായി പോരാടുന്ന രണ്ടു ടീമുകളാണ്.എന്നാൽ സിമിയോണിയുടെ അത്ലറ്റികോക്ക് റെഡ് ഡെവിൾസിനുമേൽ നേരിയ മുൻതൂക്കമുണ്ടെന്ന് സീഗ്രേവ്സ് കരുതുന്നു, അവർ ഹോം ഗ്രൗണ്ടിലാണ് ആദ്യ പാദം കളിക്കുന്നത്.

31 വർഷത്തിന് ശേഷം ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. 1991/92 യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ് രണ്ടാം റൗണ്ടിലായിരുന്നു ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.ആദ്യ പാദം 3-0ന് സ്പാനിഷ് ടീമിന് അനുകൂലമായി അവസാനിച്ചപ്പോൾ രണ്ടാം പാദം 1-1ന് അവസാനിച്ചു.ലാ ലിഗയിൽ ഒസാസുനയെ 3-0ന് തോൽപ്പിച്ചതിന്റെ പിൻബലത്തിൽ അത്‌ലറ്റിക്കോ മത്സരത്തിനിറങ്ങുമ്പോൾ മാൻ യുണൈറ്റഡ് ഞായറാഴ്ച ലീഡ്‌സ് യുണൈറ്റഡിനെതിരെ 4-2 ന് വിജയിച്ചതിന്റെ പിൻബലത്തിൽ മത്സരത്തിൽ പ്രവേശിക്കും.

സിമിയോണിയുടെ ടീമിനെതിരെ 35 മത്സരങ്ങളിൽ നിന്ന് 25 തവണ റൊണാൾഡോ സ്കോർ ചെയ്യുകയും ഒമ്പത് അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. സെവിയ്യ (27) ഒഴികെ മറ്റൊരു ടീമിനെതിരെയും പോർച്ചുഗീസ് കൂടുതൽ ഗോളുകൾ നേടിയിട്ടില്ല.

Rate this post