ബ്രസീലിയൻ ഇതിഹാസത്തിന്റെ ഏറ്റവും മികച്ച എട്ടു താരങ്ങളിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്
എക്കാലത്തെയും മികച്ച താരങ്ങൾ ആരെന്ന ചർച്ചയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഐക്കൺ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവഗണിച്ച് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച എട്ട് താരങ്ങളെ തെരഞ്ഞെടുത്തപ്പോഴാണ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയെ ഒഴിവാക്കിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സിനദിന്‍ സിദാനും റൊണാള്‍ഡോയുടെ പട്ടികയില്‍ ഇടംപിടിക്കാനായില്ല. ഡിഗോ മറഡോണ, ലിയോണല്‍ മെസി, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ ബോവര്‍, പെലെ, മാര്‍ക്കോ വാന്‍ ബാസ്റ്റന്‍, റൊണാള്‍ഡീഞ്ഞോ എന്നിവരാണ് റൊണാള്‍ഡോയുടെ പട്ടികയിലെ ഏഴ് താരങ്ങള്‍. എട്ടാമത്തെ താരമായി റൊണാൾഡോ സ്വയം തെരഞ്ഞെടുക്കുകയും ചെയ്തു.
രണ്ട് തവണ ലാലിഗ ജേതാവായ റൊണാൾഡോ നസാരിയോ 1997ലും 2002ലും യഥാക്രമം രണ്ട് ബാലൺ ഡി ഓർ നേടിയിട്ടുണ്ട്.ആ രണ്ട് കിരീടമുഹൂർത്തങ്ങളിൽ ആദ്യത്തേത് അദ്ദേഹത്തിന് 21 വയസ്സുള്ളപ്പോൾ സംഭവിച്ചു. ബാലൺ ഡി ഓർ വിജയികളിൽ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് റൊണാൾഡോ.1994-ൽ യുഎസ്എയിലും 2002-ൽ ജപ്പാനിലും ദക്ഷിണ കൊറിയയിലും നടന്ന വേൾഡ് കപ്പുകളിൽ റൊണാൾഡോ നസാരിയോ ബ്രസീലിനൊപ്പം കിരീടം സ്വന്തമാക്കിയിരുന്നു.അദ്ദേഹത്തിന്റെ രണ്ടാം ലോകകപ്പ് വിജയത്തിന്റെ അതേ വർഷം തന്നെ രണ്ടാമത്തെ ബാലൺ ഡി ഓർ വിജയവും ലഭിച്ചു.
Brazil icon Ronaldo names EIGHT players on his football GOAT list, Cristiano Ronaldo misses out. pic.twitter.com/myntQO2Ci0
— SPORTbible (@sportbible) October 23, 2022
തുടർച്ചയായ കാൽമുട്ടിനേറ്റ പരിക്കുകൾ റൊണാൾഡോയുടെ കരിയറിൽ വലിയ വെല്ലുവിളി ആയിരുന്നു. ബ്രസീലിയൻ കരിയറിൽ ഉടനീളം ഫിറ്റ്നസ് നിലനിർത്താൻ കഴിയുമായിരുന്നെങ്കിൽ അദ്ദേഹത്തിന് ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമായിരുന്നുവെന്ന് പലരും കരുതുന്നു. തന്റെ ക്ലബ്ബ് കരിയറിൽ 452 മത്സരങ്ങളിൽ നിന്ന് 295 ഗോളുകളുംനേടിയിട്ടുണ്ട്.ഫോമിന്റെ ഉന്നതിയിൽ നിക്കുമ്പോൾ 1998 വേൾഡ് കപ്പ് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും 2002 ൽ ജർമനിയെ പരാജയപ്പെടുത്തി കിരീടം തിരിച്ചു പിടിച്ചു. 2006 വേൾഡ് കപ്പിൽ മൂന്ന് ഗോൾ നേടിയെങ്കിലും ക്വാർട്ടറിൽ പുറത്തായി.98 മത്സരങ്ങളിൽ നിന്ന് 62 ഗോളുകളുമായാണ് ബ്രസീലിയൻ കരിയർ അവസാനിപ്പിച്ചത്.