അർജന്റീനയെ തോൽപ്പിച്ച സൗദി അറേബ്യയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത് |Cristiano Ronaldo

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ന്യായീകരിച്ച് പിയേഴ്സ് മോർഗൻ വീണ്ടും രംഗത്തെത്തി. സൗദി അറേബ്യയിലേക്ക് ഫോർവേഡ് മാറുന്നതിൽ തെറ്റൊന്നുമില്ലെന്ന് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ ക്കുറിച്ചു.മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ അവസാനിപ്പിച്ചതിന് ശേഷം, റൊണാൾഡോ സൗദി അറേബ്യൻ ടീമായ അൽ നാസറിലേക്ക് ഒരു ഫ്രീ ട്രാൻസ്ഫറിൽ ചേർന്നു. 200 മില്യൺ യൂറോയുടെ 2025 വരെ നീളുന്ന ഒരു കരാറിലാണ് താരം സൗദി ക്ലബ്ബിൽ ചേർന്നത്.

ഇതോടെ എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനായി റൊണാൾഡോ മാറുകയും ചെയ്തു.38-ാം വയസ്സിൽ അവിശ്വസനീയമായ നേട്ടമാണിതെന്ന് മോർഗൻ വിശ്വസിക്കുന്നു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ഡീൽ എന്നാണ് ഇതിനെ പിയേഴ്സ് മോർഗൻ വിദേശിപ്പിച്ചത്.റൊണാൾഡോ ഫിനിഷിഡ് ആയോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോർഗൻ. വേൾഡ് കപ്പിൽ അർജന്റീന തോൽപ്പിച്ച ഏക ടീമാണ് സൗദിയെന്നും അവിടേക്കാണ് റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ നടത്തിയത് എന്നുമാണ് മോർഗൻ പറഞ്ഞിട്ടുള്ളത്.ട്വിറ്ററിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്.

‘ അവസാനമായി ഞാൻ പരിശോധിച്ചപ്പോൾ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആണ് നടത്തിയിട്ടുള്ളത്.അതായത് കായിക ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാലറി ലഭിക്കുന്ന താരമായി മാറാൻ റൊണാൾഡോക്ക് ഈ 38 ആം വയസ്സിൽ സാധിച്ചിരിക്കുന്നു.മാത്രമല്ല ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയെ പരാജയപ്പെടുത്തിയ ഏക ടീമായ സൗദി അറേബ്യയിലാണ് അദ്ദേഹം ഇനി കളിക്കാൻ പോകുന്നത് ‘ മോർഗൻ പറഞ്ഞു.ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – ലിയോണല്‍ മെസി നേര്‍ക്കുനേര്‍ പോരാട്ടം ഈ മാസം 19ന് റിയാദില്‍ നടക്കും. രാത്രി എട്ടിന് റിയാദിലെ കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ ‘റിയാദ് സീസൺ കപ്പിനാ’യി നടക്കുന്ന പോരാട്ടത്തിലാണ് ആരാധകര്‍ക്ക് വീണ്ടും മെസി-റൊണാള്‍ഡോ പോരാട്ടം നേരില്‍ കാണാനാകുക.

ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തിയത് പിയേഴ്സ് മോർഗ്ഗനുമായി നടത്തിയ ഒരു ഇന്റർവ്യൂ ആണ്. ആ അഭിമുഖത്തിൽ യൂണൈറ്റഡിനെയും പരിശീലകൻ ടെൻ ഹാഗിനെയും റൊണാൾഡോ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അതിനു ശേഷം ക്ലബും സൂപ്പർ താരവും തമ്മിലുള്ള ബന്ധം വഷളാവുകയും കരാർ അവസാനിപ്പിക്കുകയും ചെയ്തു.

Rate this post