സൗദി ക്ലബ്ബുമായി റെക്കോർഡ് കരാർ ഒപ്പിടാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

പിയേഴ്‌സ് മോർഗനുമായുള്ള ഒരു ടിവി അഭിമുഖത്തിൽ നിരവധി വിവാദ പ്രസ്താവനകൾ നടത്തിയതിനെത്തുടർന്ന് ക്രിസ്റ്റ്യാനോ റൊണാഡോയുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചിരുന്നു.അഭിമുഖത്തിൽ ക്ലബ്ബിനെയും പരിശീലകനെയും വിമർശിക്കുകയും ചെയ്തതിനെ തുടർന്ന് ക്രിസ്ത്യാനോ റൊണാൾഡോ- മാഞ്ചസ്റ്റർ യുണൈറ്റഡ് ബന്ധം വഷളാവുകയും ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

ഇതോടെ പോർച്ചുഗലിനൊപ്പം ലോകകപ്പിൽ ഇപ്പോൾ റൊണാൾഡോ കളിക്കുന്നത് ഒരു ക്ലബ്ബിനോടൊപ്പവുമില്ലാതെ ഫ്രീ ഏജന്റ് ആയിട്ടാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
പ്രതിവർഷം 172.9 മില്യൺ പൗണ്ടിന്റെ( 1700 കോടി ഇന്ത്യൻ രൂപയോളം) രണ്ടര വർഷത്തെ കരാറിന് 37 കാരനായ അദ്ദേഹം സമ്മതിച്ചതായി സ്പാനിഷ് പത്രം മാർക്ക റിപ്പോർട്ട് ചെയ്യുന്നു.സൗദി പ്രോ ലീഗ് ഒമ്പത് തവണ നേടിയെങ്കിലും 2019 മുതൽ നേടിയിട്ടില്ലാത്ത അൽ നാസർ, ഏതൊരു യൂറോപ്യൻ അല്ലെങ്കിൽ എം‌എൽ‌എസ് ക്ലബ്ബിനും വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു.അൽ-നസർ ക്ലബ്ബുമായി രണ്ടര വർഷത്തേക്ക് പരസ്യങ്ങൾ അടക്കം ഒരു സീസണിൽ 200 മില്യൺയൂറോ എന്ന റെക്കോർഡ് തുകയിൽ ധാരണയിലെത്തുമെന്നാണ് യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വലിയൊരു തുക താരത്തിന് ലഭിക്കുമെന്നതിനാൽ ഈ ഓഫർ സ്വീകരിക്കുമെന്ന് തന്നെയാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്പിൽ തന്നെ തുടരാൻ ആണ് റൊണാൾഡോ ഉദ്ദേശിക്കുന്നതെങ്കിൽ നിലവിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഏതെങ്കിലും ഒരു ക്ലബ്ബിൽ നിന്നും ഓഫർ ലഭിക്കേണ്ടതായിട്ടുണ്ട്, അതില്ലാത്ത പക്ഷം താരം സൗദി അറേബ്യയിലേക്ക് ചേക്കേറാൻ തന്നെയായിരിക്കും തീരുമാനം.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ സ്വന്തമാക്കുന്നതിൽ ചെൽസിക്ക് താൽപ്പര്യമില്ലെന്ന് പറയപ്പെടുന്നു, അതേസമയം സൗദിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂകാസിലും ഒരു നീക്കത്തിൽ നിന്ന് മാറിയിരിക്കുകയാണ്. സമ്മറിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ ഓൾഡ് ട്രാഫോഡിൽ നിന്ന് മാറാൻ പോർച്ചുഗൽ ഇന്റർനാഷണൽ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം നടന്നില്ല.

നേരത്തെ സൗദിയിൽ നിന്നും താരത്തിന് ഓഫർ വന്നിരുന്നെങ്കിലും നിരസിച്ചിരുന്നു.എന്നാൽ യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകളിൽ നിന്ന് ഉറച്ച താൽപ്പര്യമില്ലാതെ, അദ്ദേഹം ഇപ്പോൾ മിഡിൽ ഈസ്റ്റിലേക്ക് മാറാൻ ഒരുങ്ങുന്നതായി തോന്നുന്നു.നിലവിൽ പോർച്ചുഗലിനൊപ്പം ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം തുടരുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ.ഉറുഗ്വേയെ 2-0ന് തോൽപ്പിച്ച് ആണ് പോർച്ചുഗൽ ഖത്തറിലേ നോക്ക് ഔട്ട് ഉറപ്പിച്ചത്.ലോകകപ്പിന് ശേഷമായിരിക്കും ഇതിനെക്കുറിച്ച് ഒരു അന്തിമ പ്രഖ്യാപനം ഉണ്ടായിരിക്കുക എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Rate this post